ഐ.സി.ഐ.സി.ഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ ഇനി ആര്‍ക്കു വേണമെങ്കിലും പണം അയക്കാനാവും. പണം സ്വീകരിക്കുന്ന ആളുടെ പേരും മൊബൈല്‍ നമ്പറും മേല്‍വിലാസവും രജിസ്റ്റര്‍ ചെയ്താല്‍ പണമയക്കുന്ന വ്യക്തിക്ക് 4 അക്കങ്ങളുള്ള രഹസ്യ കോഡും സ്വീകര്‍ത്താവിന് ആറ് നമ്പറുകളുള്ള രഹസ്യകോഡും എസ്.എം.എസിലൂടെ ലഭിക്കും.
ഈ രഹസ്യനമ്പര്‍ ഉപയോഗിച്ച് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന്, ഇടപാടുകള്‍ നടന്ന് രണ്ട് ദിവസത്തിനകം പണം പിന്‍വലിക്കാനാവും. ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കും കാര്‍ഡ്‌ലെസ് കാഷ് വിത്‌ഡ്രോവല്‍ പദ്ധതിയിലൂടെ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണമെടുക്കാം.
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങളുടെ സാധ്യത മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ഇത്തരം ഒരു സംവിധാനത്തിന് തുടക്കം കുറിച്ചതെന്ന് ഐ.സി.ഐ.സി.ഐ അധികൃതര്‍ അറിയിച്ചു.