ചെന്നൈ: തലയില്‍ ചുറ്റിക വീണ കോണ്‍ട്രാക്ടര്‍ നേസാമണിക്ക് ഐക്യദാര്‍ഢ്യവുമായി ട്വിറ്റര്‍ ലോകം. പേരിന് മുന്നില്‍ കോണ്‍ട്രാക്ടര്‍ എന്ന് ചേര്‍ത്താണ് ആളുകള്‍ ട്വിറ്ററില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. പ്രേ ഫോര്‍ നേസാമണി എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്രെന്‍ഡിങില്‍ ഒന്നാമതാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്റെ പ്രഭ കുറച്ചു കൊണ്ടാണ് നേസാമണി ട്വിറ്ററില്‍ രംഗപ്രവേശം ചെയ്തത്. പ്രേ ഫോര്‍ നേസാമണിക്ക് കീഴെയാണ് മോദി സര്‍ക്കാര്‍ 2 എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യുന്നത്. ഇതിന് പിന്നാലെ പേരിന് മുന്നില്‍ ചൗകിദാര്‍ എന്ന് ചേര്‍ത്ത് ബി.ജെ.പി നടത്തിയ ക്യാമ്പയ്‌നിനെ പരിഹസിച്ച് തങ്ങളുടെ പേരിന് മുന്നില്‍ കോണ്‍ട്രാക്ടര്‍ എന്ന് ചേര്‍ത്ത് നിരവധി മാധ്യമപ്രവര്‍ത്തകരും സിനിമാ മേഖലയിലെ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.
നിലവില്‍ നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വിറ്ററിലെ പേര് മേം ഭി കോണ്‍ട്രാക്ടര്‍ എന്നാണ്. മോദിയുടെ മേം ഭി ചൗകിദാര്‍ എന്ന ക്യാമ്പയ്‌നിനെക്കാള്‍ ആവേശമാണ് നേസാമണിക്ക് വേണ്ടി ആളുകള്‍ കാണിക്കുന്നതെന്ന് വ്യക്തം.
ന്യൂസ്മിനുട്ടിലെ മാധ്യമപ്രവര്‍ത്തക സൗമ്യ രാജേന്ദ്രന്‍, ഇ.ടി നൗ ദക്ഷിണേന്ത്യ ബ്യൂറോ ചീഫ് ചന്ദ്ര ആര്‍.ശ്രീകാന്ത്, എഡിറ്റര്‍ ടി.എസ് സുരേഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പേരാണ് നേസാമണിയെ തങ്ങളുടെ പേരിനൊപ്പം ചേര്‍ത്തു നിര്‍ത്തിയത്.
മലയാളത്തില്‍ സിദ്ധിഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഫ്രന്‍ഡ്്സിന്റെ തമിഴ് പതിപ്പിലെ കഥാപാത്രമാണ് നേസാമണി. രമേഷ് ഖന്നയുടെ കൈയ്യില്‍ നിന്ന് ചുറ്റിക വീണ് നേസമണി എന്ന വടിവേലുവിന്റെ തലയില്‍ വീണതാണ് സംഭവങ്ങള്‍ക്കാധാരം. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഈ കോമഡി സീന്‍ ചര്‍ച്ചയാവുന്നതിന്റെ ആരംഭം ഇങ്ങനെയാണ്.
പാകിസ്താനില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിംഗ് ലേണേര്‍സ് എന്ന ഫേസ്ബുക്ക് പേജില്‍ ഒരു ചുറ്റികയുടെ ചിത്രം കൊടുത്ത് ഇതിനെ നിങ്ങളുടെ നാട്ടില്‍ എന്താണ് പറയുക എന്ന ചോദ്യം ചോദിച്ചിരുന്നു. അതിന് താഴെയാണ് കടുത്ത വടിവേലു ആരാധകനായ ഒരാള്‍ നേസമണി എന്ന കോണ്‍ട്രാക്ടറുടെ തലയില്‍ ചുറ്റിക വീണ കഥ പറയുന്നത്. ഈ കമന്റ് കണ്ടതോടെ പലരും പിന്നീട് നേസമണിക്ക് എന്ത് സംഭവിച്ചു എന്ന് ചോദിച്ച് വന്ന തുടങ്ങിയതോടെയാണ് നേസമണി മോഡി സര്‍ക്കാരിനെ മറികടക്കുന്ന തരത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയത്. പല സെലബ്രിറ്റികളും നേസമണി ട്രോളുകളുമായി എത്തിയിട്ടുണ്ട്. ഒരാള്‍ ആവശ്യപ്പെട്ടത് നേസമണിയുടെ തലക്ക് പരിക്ക് ഏല്‍പ്പിച്ച ചുറ്റിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ നി്ന്ന് പിന്‍വലിക്കണമെന്നാണ്.