| Monday, 4th February 2019, 11:14 am

അമ്മാവനാണോ ജ്യേഷ്ഠനാണോ എന്നൊന്നും നോട്ടമില്ല; തെരഞ്ഞെടുപ്പില്‍ അവര്‍ രാഷ്ട്രീയ ശത്രുക്കള്‍; ഏറ്റവും വലിയ എതിരാളി ബി.ജെ.പിയെന്ന് ശിവപാല്‍ യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ അമ്മാവനാണോ ജ്യേഷ്ഠനാണോ എന്നൊന്നും നോക്കില്ലെന്ന് രാഷ്ട്രീയപരമായി എതിരാളികള്‍ ആണോ എന്ന് മാത്രമേ നോട്ടമുള്ളൂവെന്ന് പ്രകൃതിശീല്‍ സമാജ്‌വാദി പാര്‍ട്ടി( ലോഹിയ) അധ്യക്ഷന്‍ ശിവപാല്‍ യാദവ്.

മുലായം സിങ്ങിന്റെ സഹോദരനാണെന്നതോ അഖിലേഷ് യാദവിന്റെ അമ്മാവനാണെന്നതോ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും തന്നെ സംബന്ധിച്ച് അവരെല്ലാം രാഷ്ട്രീയ എതിരാളികള്‍ മാത്രമാണെന്നും ശിവപാല്‍ യാദവ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫിറോസാബാദ് മണ്ഡലത്തില്‍ നിന്നാണ് ശിവപാല്‍ യാദവ് ജനവിധി തേടുന്നത്.

സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം ഗോപാല്‍ യാദവിന്റ മകനായ അക്ഷയ് യാദവാണ് നിലവില്‍ ഫിറോസാബാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.


മോദിക്ക് വോട്ട് ചെയ്താല്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്ന് മധ്യപ്രദേശ് ഗവര്‍ണ്ണര്‍; രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്


ശിവപാല്‍ യാദവിന്റെ വരവ് ഒരു തരത്തിലും തനിക്ക് ഭീഷണിയല്ലെന്നും ബി.ജെ.പി ഏജന്റായാണ് ശിവപാല്‍ യാദവ് വരുന്നതെന്നുമായിരുന്നു അക്ഷയ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ തന്നെ ബി.ജെ.പിയുടെ ബി ടീമായി പറയുകയാണെന്നും ശിവപാല്‍ യാദവ് ആഞ്ഞടിച്ചു. “ഞാന്‍ മത്സരിക്കും. ആ മത്സരം സഹോദരനും മരുമകനും എതിരായിരിക്കും. എന്നെ സംബന്ധിച്ച് അവര്‍ രാഷ്ട്രീയ ശത്രുക്കള്‍ മാത്രമാണ്. രാജ്യത്തെ ബി.ജെ.പിയില്‍ നിന്നും രക്ഷിക്കുക എന്ന ദൗത്യം മാത്രമാണ് പ്രധാനമായും ഉള്ളത്. മതനിരപേക്ഷ പാര്‍ട്ടിയുമായി ഒന്നിച്ച് ബി.ജെ.പിയെ നേരിടാന്‍ തയ്യാറാണെന്നും ശിവപാല്‍ യാദവ് പറഞ്ഞു.

We use cookies to give you the best possible experience. Learn more