| Tuesday, 2nd April 2019, 7:49 pm

ബി.ജെ.പി കാരണം രാജ്യത്ത് ഇപ്പോള്‍ രാഷ്ട്രീയം 'മന്ദിര്‍-മസ്ജിദ്' തര്‍ക്കം മാത്രമായിരിക്കുകയാണ്: ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂഞ്ച്: ഇന്ത്യയിലെ രാഷ്ട്രീയം വെറും “മന്ദിര്‍-മസ്ജിദ്” തര്‍ക്കമാക്കി മാറ്റിയത് ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നേരത്തെ വികസന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ പരസ്പരമുള്ള ചീത്ത വിളിയായി മാറിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കശ്മീരിലെ പൂഞ്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗുലാം നബി ആസാദിന്റെ വിമര്‍ശനം.

കയ്യൂക്കുള്ളവര്‍ ബൂത്ത് പിടുത്തം നടത്തുന്ന സാഹചര്യമുണ്ടായപ്പോഴാണ് കോണ്‍ഗ്രസ് ഇ.വി.എം കൊണ്ടു വന്നത്. കോണ്‍ഗ്രസ് കാലഘട്ടത്തില്‍ ഇ.വി.എമ്മുകള്‍ 100 ശതമാനം വിശ്വാസ യോഗ്യമായിരുന്നു. പക്ഷെ മോദി അധികാരത്തില്‍ വന്നപ്പോള്‍ ഇ.വി.എമ്മുകളില്‍ കൃത്രിമത്വവും തുടങ്ങിയെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

ബി.ജെ.പി നയങ്ങള്‍ കൊണ്ട് കശ്മീരില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും തീവ്രവാദവും വര്‍ധിച്ചെന്നും മോദിയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഏപ്രില്‍ 11 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more