കൊച്ചി: മിന്നല്‍ മുരളി സിനിമയുടെ റിലീസിന് മുമ്പ് ടൊവിനോയ്ക്ക് ഒപ്പം തന്നെ ചര്‍ച്ചയായ കഥാപാത്രമായിരുന്നു ജോസ് മോന്‍. സൂപ്പര്‍ പവര്‍ ലഭിച്ച മാമന് ട്യൂഷന് കൊടുത്ത് സൂപ്പര്‍ ഹീറോ ആക്കി മാറ്റുന്ന ജോസ് മോന്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്നിരുന്നു.
വസിഷ്ഠ് എന്ന കൊച്ചു മിടുക്കനായിരുന്നു ജോസ് മോന്‍ ആയി മിന്നല്‍ മുരളിയില്‍ എത്തിയത്. സിനിമയില്‍ ജോസ് മോന്‍ എത്തിയ രംഗങ്ങളെല്ലാം മികച്ചതായിരുന്നു.
ഇപ്പോഴിതാ സംവിധായകന്‍ ബേസിലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് വസിഷ്ഠ്. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ ആഗ്രഹം വസിഷ്ഠ് തുറന്നുപറഞ്ഞത്.
‘എനിക്ക് ഏറ്റവും കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് യുവരാജ് മാമയെ കാണാന്‍ വേണ്ടി ആയിരുന്നു. കാരണം എനിക്കും അച്ഛനും എല്ലാം നല്ല ഇഷ്ടമുള്ള ഒരു ക്രിക്കറ്റര്‍ ആയിരുന്നു യുവരാജ് മാമന്‍. യുവരാജ് മാമനെ കാണുന്നതിനായിരുന്നു എനിക്ക് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നത്. ബേസില്‍ മാമനൊപ്പവും അല്ലു അര്‍ജുനൊപ്പവും അഭിനയിക്കണം എന്നുണ്ട്. എന്നായിരുന്നു വസിഷ്ഠ് സിനിമ ഡാഡിയോട് പറഞ്ഞത്.
സിനിമയിലേക്കുള്ള വരവിനെ കുറിച്ചും വസിഷ്ഠ് മനസ് തുറന്നു. ‘ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം കേട്ടിട്ട് ബേസില്‍ മാമയാണ് എന്നെ വിളിച്ചത്. എറണാകുളത്തേക്ക് വരാന്‍ പറഞ്ഞു. രണ്ടു സീനില്‍ അഭിനയിപ്പിച്ചു. ഇഷ്ടമായി. എന്നിട്ട് ഉറപ്പിച്ചു. ടോവിനോ മാമയെ കാണണോന്ന് ചോദിച്ചു. വേണമെന്ന് പറഞ്ഞു. ഡേറ്റ് തന്നിട്ട് വരാന്‍ പറഞ്ഞു. ടോവിനോ മാമയ്ക്ക് സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്പോള്‍ എനിക്കും പറഞ്ഞു തന്നു.’ എന്നാണ് വസിഷ്ഠ് പറഞ്ഞത്.
‘എനിക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ടമുള്ള നടന്‍ ടോവിനോ മാമയാ. ടോവിനോ മാമയുടെ ഒപ്പമാണ് അഭിനയിക്കേണ്ടത് എന്നു പറഞ്ഞപ്പോള്‍ തന്നെ എക്‌സൈറ്റ്‌മെന്റായി. സന്തോഷമായി. ടോവിനോ മാമയുടെ ഒപ്പം അഭിനയിക്കാന്‍ നല്ല രസം തന്നെ ആയിരുന്നു. ബേസില്‍ മാമ എന്ത് സംശയമുണ്ടെങ്കിലും അതൊക്കെ സോള്‍വ് ചെയ്തു തരും. എന്ത് തെറ്റു പറ്റിയാലും അത് പറഞ്ഞു തരും. നല്ല സംശയമുള്ളത് അഭിനയിച്ച് കാണിച്ച് തരുമായിരുന്നു. ടോവിനോ മാമയും സംശയം ഒക്കെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ മാറ്റിത്തരും.’ എന്നും വസിഷ്ഠ് പറഞ്ഞു.
ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1.30നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ‘മിന്നല്‍ മുരളി’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.
മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലാണ് മിന്നല്‍ മുരളി സ്ട്രീം ചെയ്തത്. ടൊവിനോക്കും അജു വര്‍ഗീസിനുമൊപ്പം, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Now he has to act with Basil Joseph and Allu Arjun; Jose Mon of Minnal Murali expressing his desire