[]ഫോഡിന്റെ കോംപാക്ട് എസ്.യു.വി ഇക്കോസ്‌പോര്‍ട് ഈ മാസം ആദ്യവാരം വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചതാണ്. അതു സംഭവിച്ചില്ലെങ്കിലും ഇക്കോസ്‌പോര്‍ടിന്റെ ബുക്കിങ് കമ്പനി ഡീലര്‍ഷിപ്പുകളില്‍ സ്വീകരിച്ചുതുടങ്ങി.[]
അമ്പതിനായിരം രൂപ കൊടുത്ത് വണ്ടി ബുക്ക് ചെയ്യാം.
പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുള്ള ഫോഡ് എസ്.യു.വിയ്ക്ക് ആംബിയന്റ് , ട്രെന്‍ഡ് , ടൈറ്റാനിയം എന്നീ വകഭേദങ്ങള്‍ ഉണ്ടായിരിക്കും. പെട്രോള്‍ എന്‍ജിന്‍ രണ്ട് ഡിസ്‌പ്ലേസ്‌മെന്റുകളില്‍ ലഭിക്കും.
ഒരു ലീറ്റര്‍ , മൂന്നു സിലിണ്ടര്‍ , ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന് 6000 ആര്‍പിഎമ്മില്‍ 123 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 2500 ആര്‍എമ്മില്‍ 170 എന്‍.എം. ലീറ്ററിന് 18.9 കിമീ മൈലേജാണ് എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തുന്നത്.
ഫിയസ്റ്റയില്‍ ഉപയോഗിക്കുന്നതരം 1.5 ലീറ്റര്‍ പെട്രോള്‍ ( 109 ബി.എച്ച്.പി 140 എന്‍.എം ) , 1.5 ലീറ്റര്‍ ഡീസല്‍ ( 90 ബി.എച്ച്.പി 204 എന്‍.എം ) എന്‍ജിനുള്ള വകഭേദങ്ങളും ഇക്കോ സ്‌പോര്‍ടിനുണ്ട്.
ഇവയ്ക്ക് മൈലേജ് യഥാക്രമം 15.8 കിമീ, 22.7 കിമീ. ഫിയസ്റ്റയുടെ അതേ ആറു ഓട്ടോമാറ്റിത് ഗീയര്‍ ബോക്‌സും പെട്രോള്‍ ഇക്കോസ്‌പോര്‍ടില്‍ ലഭ്യമാകും.
ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ ബുക്കിങ് കമ്പനി ഡീലര്‍ഷിപ്പുകളില്‍ സ്വീകരിച്ചുതുടങ്ങി. ഈ മാസാവസാനം വില്‍പ്പനയ്‌ക്കെത്തും.