| Saturday, 18th September 2021, 5:17 pm

മുസ്‌ലിങ്ങള്‍ ഹിന്ദുക്കളെ ഓടിച്ച് 'ലാന്‍ഡ് ജിഹാദ്' നടത്തുന്നു; വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ.

രാജസ്ഥാനിലെ മാല്‍പുരയില്‍ മുസ്‌ലിങ്ങള്‍ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്നാണ് മാല്‍പുര എം.എല്‍.എ കനയ്യ ലാലിന്റെ ആരോപണം. നിയമസഭയിലാണ് കനയ്യ ലാലിന്റെ പരാമര്‍ശം.

ഉയര്‍ന്ന വില നല്‍കി പ്രദേശത്തെ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കാന്‍ മുസ്‌ലിങ്ങള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ ഇരട്ടി വില നല്‍കി അനധികൃതമായാണ് ഭൂമി വാങ്ങുന്നതെന്നും ഇയാള്‍ പറയുന്നു.

നിയമവിരുദ്ധമായി വാങ്ങിയ വീടുകളില്‍ താമസം തുടങ്ങി സമീപത്തുള്ള ഹിന്ദുക്കളുമായി ഇവര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുവെന്നും അനധികൃത മതപരിവര്‍ത്തനം നടത്തുന്നുവെന്നും കനയ്യ ലാല്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് 600 മുതല്‍ 800 വരെ ഹിന്ദുക്കള്‍ വീടുമാറി പോയതെന്നും ഇയാള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more