പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.ജെ.ഡിനേതാവ് തേജസ്വി യാദവ്. സര്‍ക്കാരിനെതിരെ ഇടുന്ന ‘കുറ്റകരമായ’ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട നടപടി ചൂണ്ടിക്കാട്ടിയാണ് തേജസ്വി രംഗത്തെത്തിയത്.
അഴിമതിയുടെ ഭീഷ്മ പിതാമഹനായ മുഖ്യമന്ത്രിയെ ഈ ഉത്തരവ്പ്രകാരം അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്ന് തേജസ്വി പറഞ്ഞു.
” 60 അഴിമതികള്‍ നടത്തിയ കുറ്റവാളി, അഴിമതിയുടെ ഭീഷ്മ പിതാമഹന്‍, കുറ്റവാളികളുടെ സംരക്ഷകന്‍, അധാര്‍മികവും ഭരണഘടനാവിരുദ്ധവുമായ സര്‍ക്കാരിന്റെ ദുര്‍ബലനായ തലവന്‍. ബീഹാര്‍ പോലീസ് മദ്യം വില്‍ക്കുന്നു. ഈ ഉത്തരവ് പ്രകാരം എന്നെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു,” തേജസ്വി യാദവ് പറഞ്ഞു.
പ്രതിഷേധിക്കാന്‍ അനുവദിക്കാത്ത, സര്‍ക്കാരിനെതിരെ എഴുതുന്നവരെ ജയിലില്‍ അടയ്ക്കുന്ന സര്‍ക്കാരാണ് ബീഹാറില്‍ ഉള്ളതെന്ന് തേജസ്വി പറഞ്ഞു.
” നിതീഷ് ജീ, നിങ്ങള്‍ക്ക് പ്രായമായെന്നൊക്ക ഞങ്ങള്‍ക്ക് അറിയാവുന്നതാണ്. പക്ഷേ കുറച്ചെങ്കിലും നാണം വേണം,” അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഏതെങ്കിലും അപകീര്‍ത്തികരമായ, തെറ്റായ പോസ്റ്റുകള്‍ ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ചുമതലയുള്ള ഏജന്‍സിയായ ബീഹാറിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സംസ്ഥാനത്തെ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബീഹാര്‍ സര്‍ക്കാരിന്‍രെ ഈ നടപടിക്കെതിരെയാണ് വ്യപപകമായ വിമര്‍ശനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Now, Arrest Me”: Tejashwi Yadav Dares Nitish Kumar Over New Order