| Sunday, 23rd July 2017, 5:15 pm

കളിയല്ല ഇത് കാര്യം! കുതിച്ചുയരുന്ന വില കാരണം തക്കാളിക്ക് സംരക്ഷണം നല്‍കാനായി സായുധ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തക്കാളിയുമായി എത്തിയ ട്രക്കിന് കാവല്‍ നില്‍ക്കുന്ന സായുധ സുരക്ഷാ ഉദ്യോഗസ്ഥന്‍. ഇന്‍ഡോറിലെ മാര്‍ക്കറ്റില്‍ നിന്നുള്ള ദൃശ്യം.


ഇന്‍ഡോര്‍: ആയുധധാരികളായ ആറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വരുന്ന ട്രക്ക്. എന്തായിരിക്കും അതില്‍ കൊണ്ടുവരുന്നത്? ആഭരണങ്ങള്‍, വിലയേറിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അങ്ങനെ നിരവധി ഉത്തരങ്ങളാണ് നമ്മുടെ മനസിലേക്ക് വരിക. എന്നാല്‍ ആ ട്രക്കില്‍ നിറയെ തക്കാളിയായിരുന്നു.

ഇത് കേവലം തമാശയോ ട്രോളോ അല്ല, തക്കാളിയുടെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തക്കാളി കൈവശം വയ്ക്കുന്നതിന്റെ “റിസ്‌കും” ഏറിയിരിക്കുകയാണ്. പൊന്നുംവിലയുള്ള തക്കാളികള്‍ റാഞ്ചാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ നിരവധിയുണ്ടെന്ന തിരിച്ചറിവാണ് തക്കാളിക്ക് സുരക്ഷ നല്‍കാന്‍ കാരണം.


Also Read: ‘മര്യാദയൊന്നും ഉണ്ടാകില്ല’; നെച്ചൂര്‍ പള്ളി തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചു


അതേസമയം മധ്യപ്രദേശില്‍ അനേകം കര്‍ഷകര്‍ ടണ്‍കണക്കിന് തക്കാളിയാണ് റോഡുകളില്‍ തള്ളിയത്. വന്‍തോതില്‍ ഉല്‍പ്പാദനം വര്‍ധിച്ചതിനെ തുടര്‍ന്ന് കിലോയ്ക്ക് ഒരു രൂപ എന്ന തരത്തില്‍ തക്കാളിക്ക് വില കുറഞ്ഞതാണ് ഈ വൈരുദ്ധ്യത്തിനു കാരണം.

എന്നാല്‍ ഇന്‍ഡോറില്‍ ഇന്ന് ഏറ്റവും വിലയേറിയ പച്ചക്കറി ഉല്‍പ്പന്നമാണ് തക്കാളി. ദേവി അഹില്യ ബായ് ഹോല്‍ക്കര്‍ എന്ന പച്ചക്കറി മാര്‍ക്കറ്റിലാണ് ഉയര്‍ന്ന വിലയായതിനെ തുടര്‍ന്ന് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത്.


Don”t Miss: നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ കാശും പിഴയും അടച്ചുതീര്‍ക്കും; അമ്മയെ ക്രൂശിക്കുന്നത് ഒന്നുരണ്ടുപേര്‍ മാത്രം: ഇന്നസെന്റ് എം.പി


പെട്ടെന്നുണ്ടായ ലഭ്യതക്കുറവാണ് തക്കാളിക്ക് വില കൂടാന്‍ കാരണമായത്. കിലോഗ്രാമിനു നൂറു രൂപ വരെയാണ് ചിലയിടങ്ങളില്‍ തക്കാളിയുടെ വില.

റോക്കറ്റ് പോലെ കുതിച്ചുയരുന്ന തക്കാളിയുടെ വില മൊത്ത വ്യാപാരികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും സന്തോഷ് നാരംഗ് എന്ന മൊത്ത വ്യാപാരി പറയുന്നു. 2,600 കിലോഗ്രാം തക്കാളിയുമായി പോകുകയായിരുന്ന ട്രക്ക് മുംബൈയില്‍ വെച്ച് കൊള്ളയടിച്ചത് ഈ മാസം 15-നായിരുന്നുവെന്നും ഇതാണ് ഇന്‍ഡോറിലെ വ്യാപാരികളുടെ ആശങ്കയുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more