| Saturday, 8th September 2012, 2:21 pm

ഒരു ക്യാപ്‌സ്യൂള്‍ കൊണ്ട് കുടവയര്‍ ഇല്ലാതാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇനി ഒരൊറ്റ ക്യാപ്‌സ്യൂള്‍ കൊണ്ട് കുടവയര്‍ ഇല്ലാതാക്കാം. ശരീരത്തിലെ അധിക കൊഴുപ്പ് കത്തിച്ചുകളയാന്‍ സഹായിക്കുന്നത്ര ചൂട് ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ക്യാപ്‌സ്യൂളുകളാണ് കുടവയര്‍ അകറ്റാന്‍ സഹായിക്കുക. []

ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ കുടവയറും കൊളസ്‌ട്രോളും കൊണ്ട് ബുദ്ധിമുട്ടുന്ന ജനകോടികള്‍ക്ക് ആശ്വാസമേകും. എലികളില്‍ ശാസ്ത്രജ്ഞര്‍ ഇത് സംബന്ധിച്ച പരീക്ഷണം നടത്തി. ഒരു ക്യാപ്‌സൂള്‍ ഇഞ്ചക്ട് ചെയ്‌പ്പോള്‍ തന്നെ അടിവയറ്റിലെ 20% ഫാറ്റാണ് കുറഞ്ഞത്.

“മിഷനറീസിനെ”പ്പോലെ ഈ ക്യാപ്‌സ്യൂള്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രമല്ല ഈ കോശങ്ങള്‍ അടിവയറ്റിലെ ഫാറ്റ് കോശങ്ങളെ ചൂട് ഉത്പാദിപ്പിക്കുന്ന തെര്‍മോജനിക് കോശങ്ങളാക്കി മാറ്റുന്നതായും ഗവേഷകര്‍ കണ്ടെത്തി.  എലിയുടെ വയറ്റിലെ ഫാറ്റിന്റെ അഞ്ചില്‍ ഒരു ശതമാനം ഈ ഇഞ്ചക്ഷന്‍ കരിച്ചുകളഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.

കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാല്‍ ഭാരം കൂടുന്ന പ്രവണത ഈ കോശങ്ങള്‍ കുത്തിവച്ച എലികളില്‍ ഇല്ലാതെയുമായി. പ്രമേഹം, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയുണ്ടാക്കുന്ന കൊളസ്‌ട്രോള്‍ അടങ്ങിയ കോശങ്ങളെ ഇത് കത്തിച്ച് കളയുകയും ചെയ്യുമെന്ന് ഒഹിയോ യൂണിവേഴ്‌സിറ്റിയിലെ അസി.പ്രൊഫസര്‍ ഔലിയാന സിയൗസെന്‍കോവ പറഞ്ഞു.

We use cookies to give you the best possible experience. Learn more