ഭാവി പ്രവചിക്കുന്ന കമ്പ്യൂട്ടര്‍
Big Buy
ഭാവി പ്രവചിക്കുന്ന കമ്പ്യൂട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th August 2012, 11:42 am

ലണ്ടന്‍ : ഭാവി പ്രവചിക്കാന്‍ കമ്പ്യൂട്ടറുകളും എത്തുന്നു. കൈയും മുഖവും നോക്കി മനുഷ്യരുടെ ഭാവിയല്ല ഈ കമ്പ്യൂട്ടറുകള്‍ പറയുന്നത്. വസ്തുക്കളുടെ ഭാവിയാണ് ഇവന്മാര്‍ പറയുന്നത്.

കരകൗശല വസ്തുക്കളും മറ്റും നിര്‍മിക്കുന്നതിനാണ് പുതിയ കമ്പ്യൂട്ടറുകള്‍ സഹായമാകുക. വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം വസ്തുവിന്റെ സാധ്യതകളും രൂപങ്ങളും ഈ കമ്പ്യൂട്ടര്‍ ഡിസൈനറെ അറിയിക്കുന്നു.[]

ജര്‍മ്മന്‍ ഡിസൈനറായ ക്രിസ്റ്റ്യന്‍ ഫീബിഗാണ് ഭാവി പറയുന്ന കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. കമ്പ്യൂട്ടറുമായി ഘടിപ്പിച്ച വെബ്ക്യാമിലൂടെ വസ്തുക്കളെ വീക്ഷിച്ചതിന് ശേഷമാണത്രേ ഭാവി പ്രവചനം.

കമ്പ്യൂട്ടറിന് മുന്നില്‍ വെച്ച മെറ്റല്‍ നിരീക്ഷിച്ച ശേഷം  മെറ്റല്‍ മുറിച്ചാല്‍ ഏത് ആകൃതിയാവുമെന്നും എത്ര നീളത്തില്‍ മുറിക്കുമെന്നും കൃത്യമായി പ്രവചിച്ചു.

തന്റെ കണ്ടുപിടുത്തം ഡിസൈനേഴ്‌സിനാണ് കൂടുതല്‍ ഉപയോഗപ്പെടുകയെന്നാണ് ഫീബിഗ് പറയുന്നത്. ഡിസൈനേഴ്‌സിന് പുതിയ കാര്യങ്ങള്‍ ചെയ്യാനും കൂടുതല്‍ അഭിപ്രായം തേടാനും പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.