മമ്മൂട്ടിയെ നേരില്‍ കണ്ടാല്‍ ഒരു നിമിഷമെങ്കിലും അദ്ദേഹത്തിന്റെ പാറപോലുള്ള നെഞ്ചില്‍ തലചായ്ക്കണം: ശോഭാ ഡേ
Entertainment news
മമ്മൂട്ടിയെ നേരില്‍ കണ്ടാല്‍ ഒരു നിമിഷമെങ്കിലും അദ്ദേഹത്തിന്റെ പാറപോലുള്ള നെഞ്ചില്‍ തലചായ്ക്കണം: ശോഭാ ഡേ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th February 2023, 5:45 pm

മമ്മൂട്ടിയെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് നോവലിസ്റ്റും കോളമിസ്റ്റുമായ ശോഭാ ഡേ. അദ്ദേഹത്തെ പോലൊരു നടനെ ബോളിവുഡിലോ ഹോളിവുഡിലോ താന്‍ കണ്ടിട്ടില്ലെന്നും മമ്മൂട്ടിയുടെ നെഞ്ച് പാറ പോലെ ഉറപ്പുള്ളതാണെന്നും ശോഭാ ഡേ പറഞ്ഞു.

എന്നെങ്കിലുമൊരിക്കല്‍ മമ്മൂട്ടിയെ നേരില്‍ കണ്ടാല്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ തനിക്ക് തലചായ്ക്കണമെന്നും ശോഭാ ഡേ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജനോട് മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുമ്പോഴാണ് ശോഭാ ഡേ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്.

”മമ്മൂട്ടിയെ, അദ്ദേഹത്തിന്റെ പഴയ കാല സിനിമകള്‍ മുതല്‍ ഞാന്‍ ആരാധിക്കുന്നുണ്ട്. ആ സമയം മുതല്‍ എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ഈ കാര്യം എന്റെ ഭര്‍ത്താവിനോട് പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയെ പോലൊരു നടനെ ബോളിവുഡിലോ ഹോളിവുഡിലോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ നെഞ്ച് പാറ പോലെ ഉറപ്പുള്ളതും ഭയങ്കര കംഫേര്‍ട്ട് തോന്നിപ്പിക്കുന്നതുമാണ്.

വിശാലമായ നെഞ്ച്, ശബ്ദത്തിന്റെ ഗാംഭീര്യം, കരിയറിലെ ഉയര്‍ച്ച ഇതെല്ലാം കൊണ്ടാണ് എനിക്ക് മമ്മൂട്ടിയോട് ഇഷ്ടം തോന്നാനുള്ള കാരണം. അദ്ദേഹം അടിപൊളിയാണ് അതുകൊണ്ടാണ് മമ്മൂട്ടിയെ ഞാന്‍ ആരാധിക്കുന്നത്.

ഇനി ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ തെറ്റിദ്ധരിച്ചാലും എനിക്ക് കുഴപ്പമില്ല. എന്നെങ്കിലുമൊരിക്കല്‍ മമ്മൂട്ടിയെ നേരില്‍ കണ്ടാല്‍ ഒരു അരസെക്കന്റ് എങ്കിലും അദ്ദേഹത്തിന്റെ പാറപോലുള്ള വിരിമാറില്‍ എനിക്ക് തലചായ്ക്കണം. കുറച്ച് സെക്കന്റായാലും സ്വര്‍ഗത്തില്‍ എത്തിയ അനുഭൂതിയായിരിക്കും എനിക്ക് അനുഭവപ്പെടുക,” ശോഭാ ഡേ പറഞ്ഞു.

content highlight: novelist shobha de about mammootty