| Thursday, 2nd August 2018, 10:33 pm

നോവലെഴുതാന്‍ കൂട്ടക്കൊല: ക്രൈം ത്രില്ലര്‍ നോവലിസ്റ്റിന് വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈന: കൊലപാതക കേസില്‍ അറസ്റ്റിലായ ചൈനീസ് നോവലിസ്റ്റിന് വധശിക്ഷ. 23 വര്‍ഷം മുമ്പ് നടന്ന കൊലപാതകക്കേസിലാണ് ക്രൈം ത്രില്ലറുകളിലൂടെ പ്രശസ്തനായ ലിയു യോങ്ബിയാവോയെ വധശിക്ഷക്ക് വിധിക്കുന്നത്.

ലിയൂവും കൂട്ടാളിയായ വാങ് മൗമിംഗും ചേര്‍ന്ന് ഒരു ഗസ്റ്റ് ഹൗസില്‍ കയറി ഒരു കുടുംബത്തിലെ മൂന്നു പേരെ കൊല്ലുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.

ഈ കേസില്‍ ഒടുവില്‍ ഇവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. കുറ്റസമ്മതം നടത്തിയ രണ്ടുപേരെയും തിങ്കളാഴ്ചയാണ് സെജിയാങ് പ്രവിശ്യയിലെ ഹുഷോ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

1995 നവംബര്‍ 29ന് ലിയുവും വാങ്ങും ഒരു ഗസ്റ്റ് ഹൗസില്‍ കയറി അവിടെ ഉണ്ടായിരുന്ന ദമ്പതികളേയും അവരുടെ പേരക്കുട്ടിയേയും വാടകയ്ക്കു താമസിക്കുന്ന ഒരാളേയും കെട്ടിയിട്ട് ചുറ്റികയും ദണ്ഡുകളും ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നു.

Read:  വോട്ടിംഗ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍: 17 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു

ക്രൈം ത്രില്ലറെഴുതാന്‍ വേണ്ടിയാണ് കൂട്ടക്കൊല നടത്തിയതെന്ന് ലിയു കുറ്റസമ്മതം നടത്തവെ പൊലീസിനോട് പറഞ്ഞു. കൊലപാതകങ്ങള്‍ തന്റെ നോവലുകള്‍ക്ക് പ്രചോദനമായിരുന്നെങ്കിലും ഒരു കഥാപാത്രം പോലും കൊല്ലപ്പെട്ട യഥാര്‍ത്ഥ ആളുകളെ അടിസ്ഥാനമാക്കിയായിരുന്നില്ല എന്നും കൊല ചെയ്യപ്പെട്ടവരുടെ ഓര്‍മ്മകള്‍ മരണത്തെക്കാള്‍ ഭീകരമാണെന്നും കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു സി.സി.ടി.വി അഭിമുഖത്തില്‍ ലിയു പറഞ്ഞിരുന്നു.

ഒരു സിഗരറ്റ് കുറ്റിയില്‍ നിന്നും ലഭിച്ച ഡി.എന്‍.എ ഉപയോഗിച്ച് 15 ചൈനീസ് പ്രവിശ്യകളിലെ 60,000ലധികം ആള്‍ക്കാരുമായി താരതമ്യം ചെയ്ത് വളരെ ശ്രമകരമായാണ് പോലീസ് കുറ്റം തെളിയിച്ചത്. വളരെ ക്രൂരമായാണ് അവരെ കൊന്നതെന്നും അതിനാല്‍ തന്നെ താന്‍ 100 തവണ മരണശിക്ഷ അര്‍ഹിക്കുന്നുവെന്നും ലിയു യോങ്ബിയാവോ കുറ്റസമ്മതത്തില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more