| Thursday, 12th January 2017, 4:36 pm

രാജ്യദ്രോഹ കേസ് ഭീഷണി: കേരളത്തില്‍ പുസ്തകം പിന്‍വലിച്ച് കത്തിച്ച് എഴുത്തു നിര്‍ത്തുന്നതായി നോവലിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കമല്‍സി എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കമല്‍ പുസ്തകങ്ങള്‍ പിന്‍വലിക്കുകയാണെന്നും ബാക്കിയുള്ള പുസ്തകങ്ങള്‍ പരസ്യമായി കത്തിക്കുകയാണെന്നും അറിയിച്ചത്.


കോഴിക്കോട്: പൊലീസ് പീഡനത്തില്‍ മനം നൊന്ത് എഴുത്തുകാരന്‍ കമല്‍ സി ചവറ പുസ്തകങ്ങള്‍ പിന്‍വലിക്കുന്നു. എഴുത്തുകളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് കേരളത്തിലും സാഹിത്യകാരനു സൃഷ്ടികള്‍ പിന്‍വലിക്കേണ്ടി വരുന്നത്.


Also read ജനഗണമന ദേശീയഗാനമാണോ? വിവരാകാശ അപേക്ഷയ്ക്ക് മറുപടിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്


കമല്‍സി എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കമല്‍ പുസ്തകങ്ങള്‍ പിന്‍വലിക്കുകയാണെന്നും ബാക്കിയുള്ള പുസ്തകങ്ങള്‍ പരസ്യമായി കത്തിക്കുകയാണെന്നും അറിയിച്ചത്. “നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപി യും ഭരണ നേതാക്കളും പറഞ്ഞെങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ് . ഈ ദിവസം വരെയും എന്റെ വീട്ടില്‍ ഇന്റെലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു . വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തരo കൊന്ന് കളയും എന്ന നിലയില്‍ ഫോണ്‍ കോളുകള്‍ വരൂന്നു . എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാ ന്‍ ഒരു ആഗ്രഹവുമില്ല .ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍ , ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇറങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്ക്കുന്നു”. കമല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Dont miss കമലിന്റെ സിനിമയില്‍ കമല സുരയ്യയെ അവതരിപ്പിക്കാനില്ലെന്ന് വിദ്യാബാലന്‍: കാരണം അഭിപ്രായ ഭിന്നതകളെന്ന് വിശദീകരണം


താന്‍ കാരണം വീട്ടുകാരും ബുദ്ധിമുട്ട് അുഭവിക്കുകയാണെന്നും വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയുന്നില്ലെന്നും വിശദീകരിക്കുന്ന കമല്‍ കിഡ്‌സന്‍ കോര്‍ണറില്‍ വെച്ചാകും പുസ്തകം കത്തികുകയെന്നും എല്ലാവരും ക്ഷമിക്കണമെന്നും കൂടെയുണ്ടാകുമെന്നും കരുരുതുന്നതായും അദ്ദേഹം പറഞ്ഞു.

എഴുത്തുകാര്‍ക്കെതിരെ ഫാസിസ്റ്റ് നടപടികള്‍ രാജ്യത്ത് ശക്തമാകുന്ന കാലഘട്ടത്തിലാണ് പൊലീസില്‍ നിന്ന് പീഡനം എല്‍ക്കുന്നതിനാന്‍ സൃഷ്ടികള്‍ പിന്‍വലിക്കാന്‍ കേരളത്തിലും എഴുത്തുകാരന്‍ നിര്‍ബന്ധിതനാകുന്നത്.
നോവലിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ എഴുത്തുകാരനായ കമല്‍സി ചവറയെ ഡിസംബര്‍ 18നായിരുന്നു പൊലീസ് അറസ്റ്റു ചെയ്തത്. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയിലായിരുന്നു പൊലീസിന്റെ നടപടി. പൊലീസ് കസ്റ്റഡിയിലെടുത്ത വിട്ടയച്ച കമലിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമായ നദീറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആറളത്ത് രജിസ്ട്രര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത നദീറിനെയും പിന്നീട് പൊലീസ് വിട്ടയക്കുകയായിരുന്നു.

ഇരുവര്‍ക്കുമെതിരെ കേസ് രജിസ്ടര്‍ ചെയ്തിട്ടില്ലെന്ന് ഡി.ജി.പിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നദീറിനെ ആറാം പ്രതിയാക്കി പൊലീസ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഗിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജനിച്ച അന്നു മുതല്‍ അവര്‍ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍.

എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു, കേസ് പോലും എടുത്തിട്ടില്ല എന്ന് ഡി.ജി.പിയും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ് . ഈ ദിവസം വരെയും എന്റെ വീട്ടില്‍ ഇന്റലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു.

വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തരം കൊന്നു കളയും എന്ന നിലയില്‍ ഫോണ്‍ കോളുകള്‍ വരൂന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല. ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍, ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം, ഒരു ഇറങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സ്ബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്‍ക്കുന്നു .

  അതു കൊണ്ട് ശ്മശാനങ്ങളുടെ നോട്ടുപുസ്തകം ഗ്രീന്‍ ബുക്‌സിനോട് പിന്‍വലിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. മറ്റെന്നാള്‍ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കുകയാണ്. എഴുത്തുകാരനാവണ്ട എനിക്ക്. മറ്റെന്നാള്‍ വൈകിട്ട് നാലു മണിക്ക് കിഡ്‌സന്‍ കോര്‍ണറില്‍ വച്ചാവും” ഞാനത് ചെയ്യുക . ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കൂന്നു

Latest Stories

We use cookies to give you the best possible experience. Learn more