മഴക്കാലം…. നഗരത്തില്‍ എനിക്ക് മറ്റൊരനുഭവമാണ്. ചുട്ടു പഴുത്തിരിക്കുന്ന നഗരം തണുക്കും. അവിടമാകെ പെയ്യുന്ന മഴ നഗരത്തിലെ ഓടിയിലേക്കൊഴുകും. ഓടയിലെ ജീവിതങ്ങള്‍ ഇടം കിട്ടാതെ അലയും. എലിയും, പാമ്പും കീരിയും പാറ്റയുമെല്ലാം നനവില്ലാത്ത ഇടം തേടിയലയും. മഴയുടെ ഇടവേള കുറയുംതോറും അഭയാര്‍ത്ഥികള്‍ പെരുകും. തെരുവിലെ ജീവിതങ്ങള്‍ നിലനില്‍പ്പിന്റെ ഇടങ്ങള്‍ തേടി നിരാശരാകും. അഴുക്കുകളുമായി വെള്ളം ഓടയില്‍ നിന്നും പുറത്തേക്കൊഴുകും. നഗരത്തിന്റെ ദുര്‍ഗന്ധം നമ്മുടെ വഴികളിലൂടെ ഒഴുകി നടക്കും. ഒരേ പ്രതിഭാസത്തിന്റെ രണ്ടുവശങ്ങള്‍, ഇവിടെ മഴ വെറുക്കപ്പെട്ട് ദുര്‍ഗന്ധം പേറുന്നു.
ഒന്‍പത്
സംഗീത്/ത
പേരുകളും ലിംഗഭേദങ്ങളും ആപേക്ഷികമാണെന്ന് തിരിച്ചറിയുമ്പോഴാണ് നമ്മള്‍ നിതാന്തമായ ഉണ്മയെക്കുറിച്ച് അന്വേഷിക്കുന്നത്. അതു നമ്മളില്‍ മനുഷ്യനിര്‍മ്മിതമായ എല്ലാവിധ മൗലികചിന്തയിലും പൊളിച്ചെഴുത്ത് നടത്തും.
-തഥാഗതന്‍-
ചരിഞ്ഞുപെയ്യുന്ന മഴ തുറന്നിട്ട ജനലിലൂടെ അകത്തു കയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കാറ്റ് ശക്തിയായ് വീശുന്നുണ്ട്. മഴ പെയ്യുവാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി. അറിയുന്നുണ്ടായിരുന്നില്ല, കാറ്റിന്റെ ചെറിയ ഇരമ്പല്‍ അത്രമാത്രം. ഈ കോണ്‍ക്രീറ്റു പെട്ടിക്കുള്ളില്‍ കയറിയാല്‍ എല്ലാ നന്മകളുടെ അടയാളങ്ങളും നഷ്ടമാകുന്നതു പോലെ. മഴ അതിന്റെ ശബ്ദം, തണുപ്പ്, അനുഭവം എല്ലാം ഓരോ സ്ഥലങ്ങളിലും വ്യത്യാസപ്പെടുന്നു.
നാട്ടില്‍ നിന്നും തിരിച്ചു വന്നിട്ട് ഒരാഴ്ച്ചയാകുന്നു. അടുത്തദിവസം കോളേജ് തുറക്കും. വീട്ടില്‍ പതിവിനു വിപരീതമായി ഒരാഴ്ച്ച തങ്ങി. വര്‍ഷകാലം നേരത്തെ തുടങ്ങിയിരുന്നു. കാഞ്ഞിരംതോടിലൂടെ മഴവെള്ളം താഴേക്കൊഴുകി. ഒഴുക്കിനെ തിരഞ്ഞുകൊണ്ടെന്നപോലെ മീനുകള്‍ ഒഴുക്കിനെതിരെ ഇരച്ചുകയറി. മഴയും… ഒഴുക്കും… വീണ്ടും നാട് പിടിച്ചു നിര്‍ത്തുന്നു. എന്നു തോന്നിയ നിമിഷത്തിലാണ് തിരിച്ചു പോന്നത്.
കോളേജില്‍ പുതിയ അഡ്മിഷന്‍ കഴിഞ്ഞു. പുതിയ മുഖങ്ങള്‍, ഭയത്തിന്റെയും അപരിചിതത്വത്തിന്റെയും മുഖവുമായി പുതിയ കുറേപ്പേര്‍…
മഴക്കാലം…. നഗരത്തില്‍ എനിക്ക് മറ്റൊരനുഭവമാണ്. ചുട്ടു പഴുത്തിരിക്കുന്ന നഗരം തണുക്കും. അവിടമാകെ പെയ്യുന്ന മഴ നഗരത്തിലെ ഓടിയിലേക്കൊഴുകും. ഓടയിലെ ജീവിതങ്ങള്‍ ഇടം കിട്ടാതെ അലയും. എലിയും, പാമ്പും കീരിയും പാറ്റയുമെല്ലാം നനവില്ലാത്ത ഇടം തേടിയലയും. മഴയുടെ ഇടവേള കുറയുംതോറും അഭയാര്‍ത്ഥികള്‍ പെരുകും. തെരുവിലെ ജീവിതങ്ങള്‍ നിലനില്‍പ്പിന്റെ ഇടങ്ങള്‍ തേടി നിരാശരാകും. അഴുക്കുകളുമായി വെള്ളം ഓടയില്‍ നിന്നും പുറത്തേക്കൊഴുകും. നഗരത്തിന്റെ ദുര്‍ഗന്ധം നമ്മുടെ വഴികളിലൂടെ ഒഴുകി നടക്കും. ഒരേ പ്രതിഭാസത്തിന്റെ രണ്ടുവശങ്ങള്‍, ഇവിടെ മഴ വെറുക്കപ്പെട്ട് ദുര്‍ഗന്ധം പേറുന്നു.
വിരസമായ ദിനങ്ങള്‍; ആവര്‍ത്തനങ്ങള്‍ അതിലൊരു ദിവസം റൂമില്‍ നിന്നിറങ്ങി ബസ്സുകാത്തു നില്‍ക്കുന്ന എന്റെ അരികിലേക്ക് ഒരു പെണ്‍കുട്ടി നടന്നുവന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഗതന്‍ കോളേജിലേക്കാണോ…?”
കാഴ്ചയില്‍ എന്നേക്കാളും ഒരു ആറേഴ് വയസ്സ് ഇളപ്പം. ജീന്‍സ്, ഷര്‍ട്ട് പുറത്ത് സാമാന്യം വലിപ്പമുള്ള ഒരു ബാഗ്. നല്ല ചുറുചുറുക്ക്.. സുന്ദരി, കടുപ്പമുള്ള സ്വരം…
“അതേ… എന്നെ എങ്ങനെ അറിയും…?”
“കോളേജില്‍ കാണാറുണ്ട്.”
“അവിടെ പഠിക്കുന്നുണ്ടോ…?”
“ഉച്ച്… ഫസ്റ്റ് ബി.എ. ഭരതനാട്യം..”
ഞാന്‍ അവളെ സൂക്ഷിച്ചുനോക്കി. ഒരു നര്‍ത്തകിയുടെ ശരീരപ്രകൃതിയല്ല. ഞാന്‍ നോക്കുന്നത് കണ്ട് അവള്‍ ചോദിച്ചു.
“എന്താ….”
ഞാന്‍ ചിരിച്ചു…. “ഒന്നുമില്ല.. പേരെന്താണ്?”
“സംഗീത”
“വീട്….?”
“കോഴിക്കോടാണ്…. വടകര..”
“ഗതന്റെ വീടെവിടെയാണ്….?”
“മലപ്പുറത്താണ്. കുറച്ച് ഉള്‍പ്രദേശം. അറിയണമെന്നില്ല. വെറ്റിലപ്പാറ…”
“അറിയാം”
“എങ്ങിനെ?”
“എന്റെ ചെറിയച്ചന്മാരൊക്കെ അവിടെയാണ്. വലിയപുരയ്ക്കല്‍ എന്നാണ് വീട്ടുപേര്. ഒരു രവി, ശശിധരന്‍…
“ചന്ദ്രേട്ടന്റെ….?”
“ഇളയ മകളാണ്”
“നിങ്ങള്‍ അവിടെയല്ലേ താമസിച്ചിരുന്നത്…? രജിത എന്റെയൊപ്പം പഠിച്ചതാണ്. ഇളയ ആള്‍ ആണ്‍കുട്ടിയായിരുന്നില്ലേ…?” സംഗീത് അവനിപ്പോള്‍ എന്തുചെയ്യുന്നു.
“മരിച്ചുപോയി….”
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി….. അവള്‍ ഒന്നും പറഞ്ഞതായി ഭാവിച്ചില്ല. മുഖത്തപ്പോഴും ഒരു ചിരിയുണ്ടായിരുന്നു.
ഇടിഞ്ഞു കിടന്ന പഴയ കെട്ടിടത്തിന്റെ കരിങ്കല്‍ നടയില്‍ ഞങ്ങള്‍ ഇരുന്നു. പഴയ രാജപ്രൗഢിയുടെ തിരുശേഷിപ്പുകളാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ കെട്ടിടാവശിഷ്ടങ്ങള്‍. അതിപ്പോള്‍ പ്രണയലഹരികളുടേയും, പ്രണയം നഷ്ടപ്പെടുത്തിയ ലഹരികളുടേയും സമ്മേളന സ്ഥലമായിരിക്കുന്നു. കോളേജിലെ എല്ലാ സംഭവങ്ങളുടേയും പ്രഭവസ്ഥാനം അവിടമായിരുന്നു. പ്രണയങ്ങളും വിപ്ലവങ്ങളും,. ചര്‍ച്ചകളും ലഹരികളും തുടങ്ങുന്നതും ഒടുങ്ങുന്നതും അവിടെയായിരുന്നു.
മരണം…. അതെന്നെ പലതിലേക്കും വലിച്ചുകൊണ്ടുപോകുന്നു. ബസ്സില്‍ കയറിയിരുന്നു. അവള്‍ എന്റെ അടുത്തുവന്നിരുന്നു. എന്തോ പറയാന്‍ ശ്രമിച്ചു. അപ്പോള്‍ അതിഥിയുടെ ഫോണ്‍ അവള്‍ നിശബ്ദയായി. അതിഥി കോളേജില്‍ കാത്തുനില്‍ക്കുന്നു.
ഇടിഞ്ഞു കിടന്ന പഴയ കെട്ടിടത്തിന്റെ കരിങ്കല്‍ നടയില്‍ ഞങ്ങള്‍ ഇരുന്നു. പഴയ രാജപ്രൗഢിയുടെ തിരുശേഷിപ്പുകളാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ കെട്ടിടാവശിഷ്ടങ്ങള്‍. അതിപ്പോള്‍ പ്രണയലഹരികളുടേയും, പ്രണയം നഷ്ടപ്പെടുത്തിയ ലഹരികളുടേയും സമ്മേളന സ്ഥലമായിരിക്കുന്നു. കോളേജിലെ എല്ലാ സംഭവങ്ങളുടേയും പ്രഭവസ്ഥാനം അവിടമായിരുന്നു. പ്രണയങ്ങളും വിപ്ലവങ്ങളും,. ചര്‍ച്ചകളും ലഹരികളും തുടങ്ങുന്നതും ഒടുങ്ങുന്നതും അവിടെയായിരുന്നു.
സംഗീത എന്നെ അവിടെ ഉപേക്ഷിച്ചു പോയിരുന്നു. ഞാന്‍ അവളെ നോക്കി നിന്നു. അതിഥി എന്നെ പതുക്കെ തോണ്ടിക്കൊണ്ടുപറഞ്ഞു. “നോക്കണ്ട അവള്‍ക്ക് വേറെ കാമുകനുണ്ട്.”
അടുത്ത പേജില്‍ തുടരുന്നു
ഞാന്‍ ചിരിച്ചു. “കുഴപ്പമില്ല, ഭീമസേനനെപ്പോലെ ഒരു രണ്ടാമൂഴക്കാരനാകുന്നതില്‍ ഒരാകാംഷയുണ്ട്.”
നിശബ്ദത….
അതിഥി ചോദിച്ചു… “എന്തായിരുന്നു നോക്കിയത്.
“എന്തോ ഒരു പ്രത്യേകത… ഞാന്‍ ആ കുട്ടിയുടെ അച്ഛനേയും വീട്ടുകാരേയും അറിയും, അവളുടെ സഹോദരനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഒന്നും സംഭവിക്കാത്തതുപോലെ അവള്‍ പറഞ്ഞു. “മരിച്ചു…” അങ്ങനെ പറയാന്‍ കഴിയുമോ.. പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിക്ക്…?”
“പെണ്‍കുട്ടികള്‍ക്കെന്താണ് പ്രത്യേകത..” അവളിലെ ഫെമിനിസ്റ്റ് ഉണര്‍ന്നു.
“ഒന്നുമില്ല…. ഒരു പ്രത്യേകതയും… നീ… മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…?”
“എന്നെ നീ, ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ സമ്മതിക്കുന്നില്ല. പിന്നെയല്ലേ… മരണത്തെക്കുറിച്ച്….?”
“തമാശകളയൂ… നീ.. നിനക്ക് മരണത്തിന്റെ നിറമെന്തെന്ന് പറയാന്‍ കഴിയുമോ.”
“നിറങ്ങളുടെ കൂട്ടുകാരാ… അത് താങ്കളുടെ തൊഴിലല്ലേ…?” അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
അതെ… നിറങ്ങള്‍, അതിനെക്കുറിച്ച് ഞാന്‍ തിരയുകയാണ്… മരണം… അതിന്റെ നിറം… അത് ഒരു തരി നീലനിറമായി എന്റെ ബോധത്തിലെവിടെയോ അടിഞ്ഞുകൂടിയിരിക്കുന്നു. അതിന്റെ മണം… അതെന്റെ ഉള്ളില്‍ ഒരു ചുഴലിയായി ചുറ്റിതിരിയുന്നു.
ചില ഗന്ധങ്ങള്‍ പലരിലും മരണത്തിന്റെ ഭീതിയുണ്ടാക്കാം. ചില ബ്രാന്‍ഡ് ചന്ദനത്തിരികള്‍, പ്രണയങ്ങളുടെ ഗന്ധങ്ങള്‍, ദൂരെനിന്നും വരുന്ന ചിതയുടെ ഗന്ധം, ഓടയുടെ ഗന്ധം എല്ലാവരിലും അത് ഓരോരോ അനുഭവമാവാം കൊരുത്തിരിക്കുന്നു. ഇങ്ങനെ…. ഇങ്ങനെ.. നമ്മെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും നമുക്ക് മോചനമില്ലേ….
“ഗതന്‍ വരൂ നമുക്ക് ഒരു ചായ കുടിക്കാം. അതിഥി ആ വിഷയത്തിന്റെ ഒഴുക്കിനെ മുറിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് പറഞ്ഞു.
“നിനക്കെന്റെ മരണത്തിലും എന്നെ സ്‌നേഹിക്കാന്‍ കഴിയുമോ…? അവള്‍ നിശബ്ദമായി എന്റെ കൈപിടിച്ചു വലിച്ചു… വരൂ… നമുക്കു പോകാം…. അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ നീര്‍ത്തുള്ളി നിറഞ്ഞിരുന്നു.
മഴക്കാലം കഴിഞ്ഞു നഗരത്തിനു മുകളില്‍ സൂര്യന്‍ പഴുത്തുകൊണ്ടിരുന്നു. എന്റെ കാമ്പസ് ജീവിതത്തിന്റെ ദിനങ്ങള്‍ എണ്ണിത്തുടങ്ങി. അതിഥിയെ കാണുമ്പോഴൊക്കെ അവള്‍ എന്റെ നേരെനോക്കി എന്തൊക്കെയോ ചോദിക്കാതെ കണ്ണു നിറച്ചു.
ഞാന്‍ അത് കണ്ടില്ലെന്ന് നടിച്ച് കഥകള്‍ പറഞ്ഞ്, അവളില്‍ ആകാംക്ഷകള്‍ നിറച്ച് എല്ലാ പ്രശ്‌നങ്ങളേയും കുറച്ചു നിമിഷത്തേക്ക് മറവിയിലേക്ക് കൊണ്ടുപോകും.
അവള്‍ മാനസികമായ വാശിയിലാണ്. എന്തോ കാര്യമായ ഷോക്കാണ് കാരണം. പല്ലുകള്‍ മുറുകെ കടിച്ചു പിടിച്ചു കണ്ണുകള്‍ ബലമായി ഇറുക്കിയടച്ച് ഈ ലോകത്തോട് എന്തോ വൈരാഗ്യമുള്ളതുപോലെ… മാനസികമായ ടെന്‍ഷന്‍ കുറയുമ്പോള്‍ ഉണരാം. കുറേ സമയമെടുക്കും. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം വേണ്ടി വന്നേക്കാം.
അതിനിടയില്‍ സംഗീത ഞങ്ങളുടെ സൗഹൃദസംഘത്തിലുള്‍പ്പെട്ടുകഴിഞ്ഞിരുന്നു. എങ്കിലും ഒരകലം അവള്‍ എപ്പോഴും സൂക്ഷിച്ച് തന്നെ ഞങ്ങളില്‍ നിന്ന് മറച്ചുവെച്ചു എന്ന് ഞാനറിയുന്നത് കുറേ നാളുകള്‍ക്ക് ശേഷമാണ്.
ഒരു വൈകുന്നേരം അതിഥിയുടെ കോള്‍. സംഗീത ഹോസ്പിറ്റലിലാണ്.. അബോധാവസ്ഥയില്‍, ഞാന്‍ ചെന്നു. ആരോടൊക്കെയോ അന്വേഷിച്ച് അവളുടെ വീട്ടിലെ നമ്പര്‍ കണ്ടുപിടിച്ചു. സുജിതയും സലീമുമാണ് വന്നത്. അവര്‍ ചന്ദ്രേട്ടന്റെ വീട്ടിലാണ് താമസം. മറ്റുള്ളവരെല്ലാം വിവാഹം കഴിഞ്ഞ് ദൂരദേശങ്ങളിലാണ് താമസം.
ഞാന്‍ നാടിനെ വട്ടം കറക്കിയ “ചാത്തന്റെ കഥപറഞ്ഞ് പരിചയം പുതുക്കി.
“സംഗീതക്ക് കുഴപ്പമൊന്നുമില്ല. വീട്ടിലേക്ക് കൊണ്ടുപോകാം.” ഡോക്ടര്‍ പറഞ്ഞു.
“ഈ അബോധാവസ്ഥയില്‍?” ഞാന്‍ ചോദിച്ചു.
“ഞങ്ങള്‍ വിചാരിച്ചാലും ഇവള്‍ ഉണരില്ല. ഇവള്‍ തന്നെ വിചാരിക്കണം. ഡോക്ടര്‍ പറഞ്ഞു.”
ഞാന്‍ ഡോക്ടറോട് വിശദമായി അന്വേഷിച്ചു. അയാളുടെ വിശദീകരണം എന്നെ അത്ഭുതപ്പെടുത്തി. അവള്‍ മാനസികമായ വാശിയിലാണ്. എന്തോ കാര്യമായ ഷോക്കാണ് കാരണം. പല്ലുകള്‍ മുറുകെ കടിച്ചു പിടിച്ചു കണ്ണുകള്‍ ബലമായി ഇറുക്കിയടച്ച് ഈ ലോകത്തോട് എന്തോ വൈരാഗ്യമുള്ളതുപോലെ… മാനസികമായ ടെന്‍ഷന്‍ കുറയുമ്പോള്‍ ഉണരാം. കുറേ സമയമെടുക്കും. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം വേണ്ടി വന്നേക്കാം.
നേരായിരുന്നു. മൂന്നുദിവസം അവള്‍ മറ്റേതോ ലോകത്തുകൂടെ സഞ്ചരിച്ച് പതുക്കെ ഉണര്‍ന്നു. ഒരാഴ്ചയ്ക്ക് ശേഷം തിരിച്ച് കോളേജില്‍ വന്നു.
ഒറ്റക്കു കണ്ടപ്പോള്‍ ഞാന്‍ അവളോട് വെറുതേ ചോദിച്ചു.
“രണ്ടുമൂന്നു ദിവസം എവിടെയായിരുന്നു.” ഞാന്‍ പ്രതീക്ഷിച്ചതിനു വിപരീതമായി അവള്‍ ചിരിച്ചു.
“എന്റെ പൂര്‍വ്വജന്മത്തില്‍, അവിടെ മടുത്തു. തിരിച്ചു പോന്നു….”
അവള്‍ എന്റെയടുത്ത് വന്നിരുന്നു. കൈകള്‍ എന്റെ കൈയ്യുടെ പുറത്ത് തെരുപ്പിടിച്ചു.
“ഗതന് സന്ദീപിനെ അറിയില്ലേ…?”
അവളുടെ സുഹൃത്താണ്. അവര്‍ തമ്മില്‍ വിവാഹിതരാവാന്‍ തീരുമാനിച്ച കാര്യം അവള്‍ നേരത്തെ പറഞ്ഞിരുന്നു.
“അറിയാം…” ഞാന്‍ പറഞ്ഞു.
“അവന്‍ എന്നെയുപേക്ഷിച്ച് പോയി.” അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“കാരണം?”
“ഞാന്‍ എന്റെ പൂര്‍വ്വജന്മത്തിന്റെ കഥപറഞ്ഞു. അവള്‍ തുടര്‍ന്നു… ഗതന്‍ ചോദിച്ചില്ലേ… സംഗീതിനെ… അവന്‍ മരിച്ചിട്ടില്ല… അത് എന്റെ മുന്‍ജന്മമായിരുന്നു. ഒരേ ജീവിതത്തിലെ രണ്ട് ജന്മങ്ങള്‍”
ഞാന്‍ മിഴിച്ചിരുന്നു.
ഞങ്ങള്‍ നാടും വീടും ഉപേക്ഷിക്കാന്‍ കാരണം ഞാനായിരുന്നു. എന്റെ അവസ്ഥ. പെണ്ണായോ ആണായോ ജീവിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഒടുവില്‍ അമ്മയാണ് തീരുമാനിച്ചത്. നാലാം ക്ലാസില്‍ നിന്നും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് മേടിച്ച് ഞങ്ങള്‍ വടകരയിലേക്ക് താമസം മാറി. പിന്നെ എന്നെ പുതിയ പേരില്‍ സ്‌കൂളില്‍ ചേര്‍ത്തു. ടി.സി.യില്‍ പേരിനൊടുവില്‍ അമ്മ ഒരക്ഷരം വളരെ വിദഗ്ധമായി തിരുകിചേര്‍ത്തു. ജന്‍ഡറിന്റെ മുന്‍പില്‍ രണ്ട് ഇംഗ്ലീഷ് അക്ഷരവും. അമ്മ ജീവിതത്തിലാദ്യമായി എനിക്കുവേണ്ടി കളവു കാണിച്ചു. നാലഞ്ചുവര്‍ഷത്തിന് ശേഷം ഓപ്പറേഷന്‍. ഇപ്പോള്‍ ഞാന്‍ സ്വപ്നങ്ങളില്‍ മാത്രമെ മുന്‍ജന്മത്തില്‍ എത്താറുള്ളൂ. അമ്മ എനിക്കുവേണ്ടി കുറേ സഹിച്ചു. അച്ഛന്റെ കുടുംബക്കാരുടെ എല്ലാവരുടെയും കുറ്റപ്പെടുത്തലുകള്‍ അവളുടെ കണ്ണുകളില്‍ ഒഴുകാന്‍ മടിച്ച് രണ്ടുതുള്ളി കണ്ണീരിരുന്ന് തിളങ്ങി.
ഞാന്‍ അവളുടെ മിനുസമുള്ള കൈകളില്‍ പതുക്കെ അമര്‍ത്തി.
അവള്‍ പറഞ്ഞു.
“ഞാനിതില്‍ തൃപ്തയാണ്…..”