| Wednesday, 12th November 2014, 1:33 pm

വിചിത്രശലഭങ്ങളുടെ പുരാവൃത്തം - ഭാഗം മൂന്ന്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

….. നീ പറഞ്ഞത് ശരിയാണ് സുഖകരമായ എന്തോ ഒന്ന്…. അതെ….. സുഖകരമായിരിക്കുന്നതിനു മാത്രമെ നമ്മെ വേദനിപ്പിക്കുവാന്‍ കഴിയൂ…. അല്ലേ…?

തഥാഗതന്‍ വിടര്‍ന്നു തിളങ്ങുന്ന ദിതിയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. അവള്‍ ചെറിയ ചിരിയോട് കൂടിയാണ് പിന്നീട് അയാളോട് സംസാരിച്ചു തുടങ്ങിയത്.

 



മൂന്ന്‌

ഒരു മുള്‍ച്ചെടിയുടെ കുരുന്ന്…….


“അസ്വസ്ഥതകളില്‍ നിന്നാണ് എല്ലാ യാത്രകളും ആരംഭിക്കുന്നത്. പുതിയ വഴികള്‍ തേടുന്നത് വഴികള്‍ ഒടുങ്ങുന്നിടത്തു നിന്നാണ്.”

-തഥാഗതന്‍-

സ്‌ക്രീനില്‍ ദിതിയുടെ മുഖം.തഥാഗതന്‍ സ്പീക്കണ്ടറിന്റെ ശബ്ദം കൂട്ടിവെച്ചു.അവളുടെ സംസാരത്തിന്റെ തരംഗങ്ങള്‍ക്കുവേണ്ടി കാതുകൂര്‍പ്പിച്ചു.

അച്ഛാ…..അച്ഛനെ സുഖകരമായ എന്തോ ഒന്ന് വല്ലാതെ വേദനിപ്പിക്കുന്നുണ്ട് അല്ലേ? അവള്‍ അവളുടെ രൂപത്തിന് ചേരാത്ത ഭാഷണ്ടയില്‍ സംസാരിച്ചു തുടങ്ങി.

ഉം…. നീ മനസ്സിലാക്കുന്നുണ്ട്. ഈ നിര്‍ജ്ജീവമായ സ്‌ക്രീനിലൂടെയും നീയെന്റെ മനസ്സിനെ അളക്കുവാന്‍ ശ്രമിക്കുന്നു. നീ പറഞ്ഞത് ശരിയാണ്…. ഞാന്‍ ഈ ഇടക്ക് കാലത്തിന്റെ മീസാന്‍ കല്ലുകള്‍ ഇളക്കിമാറ്റുന്നു. അതില്‍ നിന്നും ഓര്‍മ്മകളുടെ ഗന്ധം എന്റെ ഉള്ളിലേക്ക്…. സിരകളിലേക്ക് ഉന്മാദത്തിന്റെ….. അല്ല…. അങ്ങനെ പറയാന്‍ കഴിയില്ല.

മരണം. അതാണ് ശരി…. മരണം ഒരു ഉന്മാദഗന്ധമായി കടന്നുവരുന്നു. അതിന് തെച്ചിയുടേയും, മുക്കുറ്റിയുടേയും, പാലയുടേയും ഗന്ധമുണ്ട്. പൊടിമണ്ണിലേക്ക് പെയ്തിറങ്ങുന്ന മഴയുടെ ഗന്ധം, കുളിര്‍മ്മയായി സിരകളിലേക്ക് അരിച്ചു കയറുന്നതുപോലെ ഓര്‍മ്മകള്‍ എന്നിലേക്ക് കടന്നുവരുന്നു….

….. നീ പറഞ്ഞത് ശരിയാണ് സുഖകരമായ എന്തോ ഒന്ന്…. അതെ….. സുഖകരമായിരിക്കുന്നതിനു മാത്രമെ നമ്മെ വേദനിപ്പിക്കുവാന്‍ കഴിയൂ…. അല്ലേ…?

തഥാഗതന്‍ വിടര്‍ന്നു തിളങ്ങുന്ന ദിതിയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. അവള്‍ ചെറിയ ചിരിയോട് കൂടിയാണ് പിന്നീട് അയാളോട് സംസാരിച്ചു തുടങ്ങിയത്.

അത്…. ആ ചിരിയുടെ അര്‍ത്ഥം തഥാഗതന് കണ്ടെത്താനാവുന്നതായിരുന്നില്ല.

അതേ; എല്ലാ ചിരികളും ഒരു നിഗൂഢതയെ ഒളിപ്പിക്കുന്നുണ്ട്.

അച്ഛന്‍ സുന്ദരമായി മരണത്തെക്കുറിച്ച് എന്നോട് പറയുന്നു. അതിനേക്കാള്‍ സുന്ദരമായി ജീവിതത്തെക്കുറിച്ചും….. അതില്‍ ആ ജീവിതത്തില്‍ ഞാന്‍ എങ്ങനെയാണ് എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടോ? അമ്മ: അച്ഛനെന്താണ് അവിടെ മൗനം പാലിക്കുന്നത്. ഓര്‍മ്മകളുടെ മരണവും സുന്ദരമാണോ? ആയിരിക്കില്ല എന്നെനിക്കറിയാം. എന്നാലും….

അച്ഛന്‍ ഓര്‍മ്മകളില്‍ ചില മറവികള്‍ ഇഷ്ടപ്പെടുന്നു. ക്ഷമിക്കുക… എന്റെ സംസാരം വളരെ വരണ്ടതായി തോന്നുന്നു…. എന്തിനെക്കുറിച്ചായാലും ഒരു സനിഗ്ദത ഉണ്ടാവണമല്ലേ….? അച്ഛന്‍ മരണെത്തണ്ടക്കുറിച്ച് പറയുന്നതുപോലെ….

“”അസ്തമയ സൂര്യന്‍ ചുവന്ന സിന്ദൂരപ്പൊട്ടുപോലെ കടലില്‍ അലിയുന്നതുപോലെ…”” ആര്‍ത്തു ചിരിച്ചുകൊണ്ട് അവള്‍ അയാളോട് ചോദിച്ചു. എങ്ങനെയുണ്ട്? ഞാനും ജീവിതത്തെ കണ്ടുതുടങ്ങി. അല്ലേ?

തീര്‍ച്ചയായും നീ ജീവിതത്തിന്റെ പുതിയ നേരുകളെ എന്നിലേക്ക് കൊണ്ടുവരുന്നു… നിന്റെ ചോദ്യങ്ങള്‍…. അതിന്റെ ഉത്തരങ്ങള്‍ അതങ്ങനെയാണ് അവതരിപ്പിക്കേത് എന്നെനിക്കറിയില്ല. നിന്റെ അമ്മ, അതിഥി, അവളെക്കുറിച്ച് എനിക്ക് പറയാതിരിക്കാനാവില്ല… അവള്‍….അവളുടെ പേരായിരുന്നു എന്നെ അവളിലേക്ക് ആകര്‍ഷിച്ചത്.

പേരുകള്‍, അത് എന്നും എനിക്ക് വ്യത്യസ്തതകളെ കണ്ടെത്താനുള്ള ഇടമായിരുന്നു.

മുള്‍ച്ചെടികളുടെ പൂവുകള്‍ക്കുചുറ്റും പറന്നു നടക്കുന്ന ശലഭങ്ങളെ നീ കണ്ടിട്ടുണ്ടോ? പൂക്കളുടെ ആയുസ്സേ അവയുടെ സാമീപ്യത്തിനുള്ളൂ… അതിലൊരു ശലഭമായിരുന്നു നിന്റെ അമ്മ, അതെ, തീര്‍ച്ചയായും അവള്‍ ഒരു ശലഭമായിരുന്നു.

നീ….. എന്റെ വേരില്‍ നിന്നും മുളച്ചുവന്ന ഒരു കുരുന്നു മുള്‍ച്ചെടി. ചുറ്റുമുള്ളവരെ നോവിക്കുകയും സുഗന്ധവും നിറങ്ങളുമുള്ള പൂക്കളാല്‍ ആനന്ദിപ്പിക്കുകയും ചെയ്യുന്ന ഒരു മുള്‍ച്ചെടിയുടെ കുഞ്ഞ്….

ശരി….. വല്ലാത്ത ക്ഷീണം. ഉറക്കം വരുന്നു. സ്വപ്നങ്ങള്‍ക്ക് തേരോട്ടം നടത്താന്‍ എന്റെ ഉണര്‍വ്വിന്റെ കെടുതിക്കായി കാത്തു നില്‍ക്കുന്നു. ഒരു പനിനീര്‍പ്പൂവിന്റെ സുഗന്ധമുള്ള രാത്രി നേരുന്നു.

ഞാന്‍ എന്റെ ഋതുക്കളെ തിരയട്ടെ…… സ്വപ്നങ്ങള്‍ക്കുവേണ്ടി ഉറങ്ങാന്‍ ശ്രമിക്കട്ടെ….

ശരി അച്ഛാ…. ഒരു കാട്ടുമുള്‍ച്ചെടിയുടെ ഗന്ധം നിറയുന്ന സ്വപ്നങ്ങള്‍ കാണട്ടെ…. ശുഭരാത്രി……

(തുടരും…)


സതീഷ് കെ.കെ:
ചിത്രകാരന്‍. എറണാകുളം കേന്ദ്രമായി സജീവ ചിത്രകലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. കണ്ണൂര്‍, തിരുമേനി ചെറുപുഴ സ്വദേശി. ഇപ്പോള്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അദ്ധ്യാപകന്‍.

മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.

We use cookies to give you the best possible experience. Learn more