മൂന്ന് (നോവല്‍), ഒന്നാം ഭാഗം
Discourse
മൂന്ന് (നോവല്‍), ഒന്നാം ഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2012, 1:00 am


വി.എച്ച് നിഷാദിന്റെ നോവല്‍, ഒന്നാം ഭാഗം


നോവല്‍/വി എച്ച് നിഷാദ്

വര/ മജ്‌നി തിരുവങ്ങൂര്‍

അങ്ങനെയാണ് അതുണ്ടായത്. മൂന്നാമത്തെ ബോംബാക്രമണത്തിനു ശേഷം മൂന്നു ദിവസം പിന്നിട്ടു കഴിഞ്ഞപ്പോള്‍ പ്രേമം എന്ന രാജ്യത്ത് മൂന്നു പ്രഖ്യാപിച്ചു. തികച്ചും സംഭ്രാന്തി തരുന്ന ഒരു വാര്‍ത്തയായിരുന്നു  അത്. എന്തെന്നാല്‍ ഇനിയുള്ള മൂന്നു മാസക്കാലം ആ രാജ്യത്തുള്ളവര്‍ മൂന്നിന്റെ നിയമങ്ങള്‍
അനുസരിച്ച് വേണം  ജീവിക്കാന്‍. അവരുടെ നില്‍പ്പും നടപ്പും തൊട്ട് ജീവിതമെന്ന ഈ തുടരന്‍ അധ്യായം മുന്നോട്ടു കൊണ്ടു പോകല്‍ വരെ  ഇനി മൂന്നിനെ മാത്രം ആശ്രയിച്ചാകണം.

[]

ആത്മാവിനെ നടുക്കുന്ന രീതിയിലാണ് ആ വാര്‍ത്ത പ്രേമ രാജ്യത്തിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. രാജ്യം മുഴുവന്‍ ഒരു വന്‍ ദുരന്തത്തിന്റെ പടയോട്ടത്തി നായി വേദനയോടെ കുനിഞ്ഞു നില്‍ക്കുന്നു.

ഇനിയുള്ള നാളുകളില്‍ ഒരു ന്യായീകരണവും ആവശ്യമില്ലാത്ത നിമയമങ്ങളും വ്യവസ്ഥകളും കാലന്‍ കാക്കകളെപ്പോലെ അവരുടെ തലയ്ക്കു മുകളില്‍ വികൃതമായി റോന്തു ചുറ്റും. കക്കകള്‍ പോലെ അടച്ചു വെച്ച വീടുകള്‍ക്കുള്ളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ അക്ഷമരായ ഉറുമ്പുകളെപ്പോലെ പുറത്തു കേള്‍ക്കാത്ത ചില കലമ്പലുകള്‍ പരസ്പരം കൈമാറും. ജീവിതം നിരാശയുടെ വിത്തുകളാല്‍ ഫലഭൂയിഷ്ടമാവും.

മൂന്നിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കഠിനമാണ് ശിക്ഷകള്‍. മൂന്നു മാസത്തെ ലഘു തുറങ്കല്‍ മുതല്‍ മുപ്പതു വര്‍ഷത്തെ കഠിന തടവുവരെ അതില്‍ പെടുന്നു.
ചിലപ്പോള്‍ കഴുമരവും.

മൂന്നു പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ രാജ്യത്തെ ആരും പുറത്തിറങ്ങി നടക്കാനോ സംഘം ചേരാനോ പാടില്ല. എന്നാല്‍ കല്‍പിതമായ ചില നിബന്ധനകള്‍ക്കു വിധേയമായി കര്‍ഫ്യൂ ഇളവു കൊടുക്കുമ്പോള്‍ മാത്രം ആളുകള്‍ക്ക് പുറത്തിറങ്ങാം.

ചില സവിശേഷ ഘട്ടങ്ങളില്‍ മാത്രമാണ് പ്രേമം എന്ന രാജ്യത്ത് മൂന്ന് പ്രഖ്യാപിക്കുന്നത്. ആ രാജ്യത്തിന്റെ ഭരണഘടനയില്‍ അത്

പ്രത്യേകം എഴുതി വെച്ചിരിക്കുന്നു.
എന്തും മൂന്നു വട്ടം ആവര്‍ത്തിക്കാതെ ഗൗരവത്തില്‍ എടുക്കരുത് എന്നതാണ് അതില്‍ പ്രധാനമായ ഒന്ന്.

മൂന്നു പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ രാജ്യത്തെ ആരും പുറത്തിറങ്ങി നടക്കാനോ സംഘം ചേരാനോ പാടില്ല. എന്നാല്‍ കല്‍പിതമായ ചില നിബന്ധനകള്‍ക്കു വിധേയമായി കര്‍ഫ്യൂ ഇളവു കൊടുക്കുമ്പോള്‍ മാത്രം ആളുകള്‍ക്ക് പുറത്തിറങ്ങാം. ആകാശത്തിന്റെ ചായം കലങ്ങിയ മോന്തായം കാണാം. നിരാശയുടെ ഘനമുള്ള പാളികള്‍ ഒട്ടിച്ചു വെച്ച അവരുടെ നിരവധി നിശ്വാസങ്ങള്‍ എന്നിട്ട് ഒരു മേഘസമുച്ചയം പോലെ മുകളിലേക്കുയര്‍ത്താം. വേണമെങ്കില്‍ ഒച്ചയില്ലാതെ ഒന്നു കരയുകയുമാവാം. പക്ഷേ, ഈ പറഞ്ഞവയെല്ലാം കര്‍ഫ്യൂ ഇളവു ചെയ്യുമ്പോള്‍ മാത്രം, ആ ഒരു ഇടവേളയില്‍ മാത്രം അവര്‍ നിര്‍വഹിക്കേണ്ടതുണ്ട്.

മൂന്നിന്റെ നിബന്ധന അനുസരിച്ച് അതു പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രാജ്യത്തെ മൂന്നു വയസ്സുള്ള കുട്ടികളെയെല്ലാം പ്രസിഡന്റിന്റെ ഭരണകൂടം ഏറ്റെടുക്കും. ഇങ്ങനെ സമാഹരിക്കപ്പെടുന്ന കുട്ടികളെ മുഴുവന്‍ മൂന്നിന്റെ അയല്‍ പക്കത്തുള്ള ഉസുക്കൂ എന്ന ദ്വീപിലേക്ക് കയറ്റി വിടാനും വിദ്യാഭ്യാസവും പരിശീനവും നല്‍കി മറ്റൊരു തരം പൗരന്മാരാക്കി മാറ്റാനും ഭരണകൂടം ആഗ്രഹിച്ചു. “മൂന്നിന്റെ പൗരന്മാര്‍” എന്ന പേരില്‍ ഇവരെ വിളിക്കാനും പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രേമത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് രാജ്യത്തിനകത്തു തന്നെ ഇവര്‍ക്കു വേണ്ടുന്ന  ജീവിത സൗകര്യങ്ങള്‍ കൊടുക്കാനും പ്രസിഡന്റിനു പദ്ധതികളുണ്ടായിരുന്നു. ഇത്തരം പൗരന്മാര്‍ക്കായി സൈന്യത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമെല്ലാം അന്‍പതു ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരുന്നു.

ഇതറിയുന്ന അമ്മമാരാണ് മൂന്നു പ്രഖ്യാപിച്ചതോടെ ഏറെ പരിഭ്രാന്തിയിലായത്. മൂന്നു മാസം തികയാറായ ആറു കുഞ്ഞുങ്ങളെ ഒരു വാല്യക്കാരിയുടെ കൈവശം കൊടുത്ത് അങ്ങ് ദൂരെ കോഴിക്കോടോ, മൈസുരോ, കോ

യമ്പത്തൂരോ പോയി രക്ഷപ്പെടാന്‍ ഒരു ഗ്രാമത്തിലെ അമ്മമാര്‍ പെട്ടെന്നു തന്നെ തീരുമാനമെടുത്തു. ചെല്ലിനും ചെലവിനും അടുത്ത മൂന്നു മാസത്തേക്കുള്ള താമസത്തിനും വേണ്ടുന്ന വകകളെല്ലാം കെട്ടിപ്പെറുക്കിക്കൊടുത്ത് വാല്യക്കാരിയെ യാത്രയാക്കുമ്പോള്‍ ആ അമ്മമാര്‍ ഭൂമി വാതില്‍ക്കളോളം ചെന്നെത്തുന്ന മട്ടില്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ടായിരുന്നു.

അകത്തെ, ഇഷ്ടികക്കളം പോലുള്ള മുറിയില്‍ അവരെ ഞെട്ടിപ്പിച്ചു കൊണ്ട് ആ അമ്മയുടേയും കുഞ്ഞിന്റേയും ശവ ശരീരങ്ങള്‍ കിടന്നിരുന്നു.

എന്നാല്‍ അവസാന നിമിഷത്തില്‍ ഫിലോമിന എന്നു പേരുള്ള ഒരമ്മ മാത്രം തന്റെ ഓമനപ്പൈതലിനെ തിരിച്ചു വാങ്ങി.
പൊക്കിള്‍ക്കൊടിയുടെ നേര്‍ത്ത പാടയ്ക്കപ്പുറം വളര്‍ന്ന, തികച്ചും മാതൃപരമായ ഒരു ജീവിതപ്പശ ആ രണ്ടു ജീവികളേയും തമ്മില്‍ വിളക്കിച്ചേര്‍ത്തിരുന്നു.

മൂന്നു പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ആ കുഞ്ഞിനെത്തേടി പട്ടാളക്കാര്‍ ഫിലോമിനയുടെ വാതില്‍ മുട്ടി. ഏറെ തട്ടിയിട്ടും തുറക്കാത്ത വാതില്‍ ഒടുവില്‍ അവര്‍ ബയണറ്റുകള്‍ ചേര്‍ത്തു പിടിച്ച് ആഞ്ഞു കുത്തിത്തുറക്കുകയായിരുന്നു.

അകത്തെ, ഇഷ്ടികക്കളം പോലുള്ള മുറിയില്‍ അവരെ ഞെട്ടിപ്പിച്ചു കൊണ്ട് ആ അമ്മയുടേയും കുഞ്ഞിന്റേയും ശവ ശരീരങ്ങള്‍ കിടന്നിരുന്നു. കുഞ്ഞിനെ കുളിപ്പിച്ച് അണിയിച്ചൊരുക്കി കുപ്പിവളകള്‍ അണിയിച്ച് തുന്ത പൊട്ടു കൂടി തൊട്ട് ഒരു യാത്രയ്‌ക്കെന്നവണ്ണം സജ്ജമാക്കിയാരുന്നു. അമ്മയുടെ മാതൃത്വം ആ കുഞ്ഞു വാവക്കുട്ടി വലിച്ചു കുടിക്കുന്നതിനിടയില്‍ ഏപ്പേഴോ ആണ് മരണം സംഭവിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും കണ്ടെത്താമായിരുന്നു.

മൂന്നു വയസ്സെത്തിയ കുഞ്ഞുങ്ങളെ  പിരിയാനാകാതെ വിഷമിച്ച പലരും ഭരണകൂടത്തിനു കൊടുക്കുന്നതിലും നല്ലത് അവരെ മരണത്തിലേക്ക് കൈ പിടിച്ചു
കയറ്റുന്നതാണ് എന്നു തന്നെ വിശ്വസിച്ചു. കണ്ണീരില്‍ ഞാത്തിക്കെട്ടിയ താരാട്ടുപാടിക്കൊണ്ട് ശരവേഗത്തില്‍ തൊട്ടിലാട്ടി ശ്വാസം മുട്ടല്‍ സൃഷ്ടിച്ചും, കരയുന്ന തൊള്ളയിലേക്ക് കള്ളിച്ചെടിയുടെ വെളുത്ത പാല്‍ ഇറ്റിച്ചു കൊടുത്തും, തലയണകൊണ്ട് ശ്വാസം മുട്ടിച്ചും, അതുമല്ലെങ്കില്‍, വെള്ളം നിറച്ച വലിയ ബക്കറ്റിലേക്ക് താഴ്ത്തിയിട്ടും മുത്തശ്ശിമാരും ആന്റിമാരും കുഞ്ഞു ജീവനുകളെ എന്നെന്നേക്കുമായി ഈ ഭൂമിയില്‍ നിന്ന് കുടഞ്ഞുകളഞ്ഞു.  തികച്ചും നിസ്സഹായരായിപ്പോയ ആ ജനതയ്ക്ക് അതല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. എന്നിട്ടും ബാക്കിയായ കുട്ടികളുടെ ദുര്‍ബല ഹൃദയരായ അമ്മമാര്‍ പട്ടാളക്കാര്‍ കുട്ടിയേയും കൊണ്ടു പോകുന്ന വാനിനു പിന്നാലെ മണിക്കൂറൂകളോളം ലക്ഷ്യമില്ലാതെ ഓടി. ഒടുവില്‍ തളര്‍ന്ന് പൊടി പടലങ്ങളില്‍ ചുംബിച്ച് അടര്‍ന്നു വീണു.

ഇങ്ങനെ ഓരോ ദിവസവും മൂന്നിന്റെ പുതിയ പുതിയ അസംബന്ധ നിയമങ്ങള്‍ വരാന്‍ തുടങ്ങിയതോടെ വളരെ പെട്ടെന്ന് ഒരു  രാജ്യം യുദ്ധം കഴിഞ്ഞു ബാക്കിയായ തരിശു ഭൂമിയെ ഓര്‍മിപ്പിച്ചു.

വിവിധ പ്രദേശങ്ങളിലായി ബിസ്‌കറ്റു കട്ടകള്‍ പോലെ ചിതറിക്കിടന്നിരുന്ന കൊച്ചു വീടുകള്‍ക്കുള്ളില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ഒരു ജനത കാത്തുകാത്തിരിക്കുകയായിരുന്നു. ആ മൂന്നു മാസമൊന്ന് വേഗം തീര്‍ന്നു കിട്ടാന്‍.