പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്. ആവേശപ്പോരാട്ടത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ വീഴ്ത്തിയാണ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ജേതാവായത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക ഒന്നാം നമ്പര്‍ താരം ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായത്.
ആദ്യ രണ്ടു സെറ്റും നഷ്ടമാക്കി തോല്‍വിയുടെ വക്കിലായിരുന്നു ജോക്കോവിച്ച്, തുടര്‍ന്നുള്ള മൂന്നു സെറ്റും കനത്ത പോരാട്ടത്തിലൂടെ സ്വന്തമാക്കുകയായിരുന്നു.സ്‌കോര്‍: 6-7, 2-6, 6-3, 6-2, 6-4.
ഇതോടെ ജോക്കോവിച്ചിന് 19 ഗ്രാന്‍ഡ്‌സലാം കിരീടങ്ങളായി. ഒരെണ്ണം കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സലാം നേടിയ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പമെത്താന്‍ ജോക്കോവിച്ചിന് കഴിയും.
Unmatched 🏆🏆@DjokerNole is now the first man in Open Era history to win all four Grand Slams twice. #RolandGarros pic.twitter.com/nAfmFHBJst
— Roland-Garros (@rolandgarros) June 13, 2021
2016ലും ഫ്രഞ്ച് ഓപ്പണ്‍ കിരീടം ജോക്കോവിച്ച് നേടിയിരുന്നു. ഒമ്പത് തവണ ഫ്രഞ്ച്, ഓസ്ട്രേലിന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ജോക്കോ അഞ്ച് തവണ വിംബിള്‍ഡണിലും മുത്തമിട്ടു. മൂന്ന് തവണ യു.എസ് ഓപ്പണും നേടി. ഓപ്പണ്‍ കാലഘട്ടത്തില്‍ നാലു ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ കുറഞ്ഞത് രണ്ടു തവണ വീതം നേടുന്ന ആദ്യത്തെ താരമാണ് ജോക്കോവിച്ച്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Novak Djokovic wins French Open