| Monday, 10th September 2018, 7:45 am

ഡെല്‍പെട്രോവിനെ തകര്‍ത്തു; യുഎസ് ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ നൊവാക് ദ്യോക്കോവിച്ചിന് കിരീടം. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് തന്റെ മൂന്നാം യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3,7-6,6-3. കഴിഞ്ഞ വിംബിള്‍ഡണിലും ചാമ്പ്യനായ ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്.

2009-ലെ യു.എസ് ഓപ്പണില്‍ റോജര്‍ ഫെഡററെ വീഴ്ത്തിയ ഡെല്‍പെട്രോവിന് ദ്യോക്കോവിന്റെ കരുത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ താരം ഡെല്‍പൊട്രോയുടെ സ്വപ്‌നം അവസാനിച്ചത്.


Read Also : അച്ഛേദിന്‍ ഉപേക്ഷിച്ചു, ഇനി “അജയ് ഭാരത് അടല്‍ ബി.ജെ.പി”; 2019 ലേക്കുള്ള മുദ്രവാക്യവുമായി ബി.ജെ.പി


ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ ദ്യോക്കോവിച്ചിന് രണ്ടാം സെറ്റില്‍ എതിരാളി കടുത്ത വെല്ലുവിളിയുയര്‍ത്തി. ഒടുവില്‍ 7-6 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് 6-3 എന്ന സ്‌കോറിന് സ്വന്തമാക്കി ദ്യോക്കോവിച്ച് യുഎസ് ഓപ്പണിലെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടു.

അതേസമയം 2009-ലെ യു.എസ് ഓപ്പണു ശേഷം ഡെല്‍ പോട്രോ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്. 2014 യു.എസ് ഓപ്പണ്‍ റണ്ണറപ്പായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്‍പ്പിച്ചാണ് നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍ എത്തിയത്.

We use cookies to give you the best possible experience. Learn more