|

ആക്രമിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ; നൗഷാദിന്റെ ശരീരത്തില്‍ 28 വെട്ടുകളെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ചാവക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ ശരീരത്തില്‍ 28 വെട്ടുകളെന്ന് റിപ്പോര്‍ട്ട്. ജയ്ഹിന്ദാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നൗഷാദിന് കഴുത്തിനും കൈയ്ക്കും കാലിനുമടക്കം ശരീരത്തിലാകമാനം വെട്ടേറ്റിട്ടുണ്ട്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. പുന്ന ബൂത്ത് പ്രസിഡന്റ് നൗഷാദാണ് മരിച്ചത്.

ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

WATCH THIS VIDEO: