| Thursday, 17th October 2019, 10:10 pm

വട്ടിയൂര്‍ക്കാവില്‍ കൊച്ചിയില്‍ നിന്ന് നൗഷാദ് എത്തി; വി.കെ പ്രശാന്തിന് വോട്ട് ചോദിക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രളയദുരിത ബാധിതര്‍ക്ക് തന്റെ കടയിലെ തുണികള്‍ കണക്ക് നോക്കാതെ വാരിക്കോരി നല്‍കിയതിലൂടെ ശ്രദ്ധേയനായ വഴിയോരക്കച്ചവടക്കാരന്‍ നൗഷാദ് വട്ടിയൂര്‍ക്കാവിലെത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് നൗഷാദ് മണ്ഡലത്തിലെത്തിയത്.

വി.കെ പ്രശാന്തിനോടൊപ്പം വാഹന പ്രചരണ വാഹനത്തില്‍ കയറിയാണ് നൗഷാദ് ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചത്. മണിക്കൂറുകളോളം വോട്ട് അഭ്യര്‍ത്ഥിക്കാന്‍ നൗഷാദ് പ്രശാന്തിനോടൊപ്പം ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സി.പി.ഐ.എമ്മിന്റെ കോട്ടയായിരുന്നു വട്ടിയൂര്‍ക്കാവ്. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം. ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് എം. വിജയകുമാര്‍ നിയമസഭ സ്പീക്കറും മന്ത്രിയുമൊക്കെ ആയത്. മണ്ഡലം വട്ടിയൂര്‍ക്കാവ് ആയപ്പോള്‍ കെ. മുരളീധരന്‍ ഇവിടെ മത്സരിക്കാനെത്തി. ആദ്യ തവണ ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി എം.എല്‍.എയായി. അഞ്ച് വര്‍ഷത്തിന് ശേഷം മുരളീധരന്‍ രണ്ടാമതും മത്സരത്തിനിറങ്ങുമ്പോള്‍ ബി.ജെ.പിയും മണ്ഡലത്തില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിച്ചിരുന്നു. മുരളീധരന്‍ ഏഴായിരം വോട്ടുകള്‍ക്ക് രണ്ടാം തവണ വിജയിക്കുമ്പോള്‍ എതിരാളി സി.പി.ഐ.എം ആയിരുന്നില്ല. ബി.ജെ.പിയുടെ കുമ്മനം രാജശേഖരന്‍ ആയിരുന്നു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തവണ വി.കെ പ്രശാന്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ഡലം തിരിച്ചു പിടിക്കണം എന്ന ആലോചനയിലാണ്. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്ന് യു.ഡി.എഫ് തന്നെ പറഞ്ഞു കഴിഞ്ഞു.

We use cookies to give you the best possible experience. Learn more