[]ന്യൂദല്‍ഹി: ടു ഇന്‍ വണ്‍ ഡിവൈസുകള്‍ക്ക് ജനപ്രിയത ഏറുകയാണ്. ഇതാണ് ഇത്തരം ഉല്പന്നങ്ങളുമായി മുന്നോട്ട് വരാന്‍ കമ്പനികള്‍ക്ക് പ്രചോദനമാകുന്നത്.
ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു ടു ഇന്‍ വണ്‍ ഡിവൈസുമായി നോഷന്‍ ഇങ്ക് രംഗത്തുവന്നിരിക്കുകയാണ്. ഇന്റലുമായി ചേര്‍ന്ന് കെയ്ന്‍ നിര്‍മിച്ച ടാബ്‌ലറ്റാണ് പുതിയതയായി വിപണിയിലെത്തിയിരിക്കുന്നത്.
വിന്‍ഡോസ് 8.1 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത് പി.സിയായും ടാബ്ലറ്റായും ഉപയോഗിക്കാം. 19,990രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്. കൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ്പ്ഡീലിലൂടെ ഇത് ലഭ്യമാകും.
വില കുറച്ചതിലൂടെ കൂടുതല്‍ പേര്‍ക്ക് ടു ഇന്‍ വണ്‍ ഡിവൈസ് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്റലിന്റെ ദക്ഷിണേഷ്യയിലെ ഡയറക്ടര്‍ സന്ദീപ് അറോറ പറയുന്നു.
ഇന്റല്‍ ആറ്റം പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 10.1 ഇഞ്ച് ഡിസ്‌പ്ലെ, 1ജിബി റാം, 32ജിബി ഇന്റേണല്‍ മെമ്മറി, 2എംപി റിയര്‍ 2എംപി ഫ്രണ്ട് ക്യാമറ, 79,00എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.
2010ല്‍ നോഷന്‍ ഇങ്ക് പുറത്തിറക്കിയ ആദം ടാബ്‌ലറ്റ് ആപ്പിള്‍ ഐപാഡിന്റെ പ്രധാന എതിരാളിയായി മാറിയിരുന്നു.