എം.പി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് എം.പിയും കലക്ടറും തമ്മിലുണ്ടായ അഭിപ്രായ വ്യത്യസങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നത്. കലക്ടര്‍ മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഫേസ്ബക്ക് പേജില്‍ കുന്നം കുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയതത് വിവാദമായിരുന്നു.
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ചും അപകീര്‍ത്തിപ്പെടുത്തിയെന്ന എം.കെ രാഘവന്‍ എം.പിയുടെ പരാതിയില്‍ കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്തിനു കാരണം കാണിക്കല്‍ നോട്ടീസ്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ആറുമാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് ഇപ്പോഴത്തെ നടപടികള്‍.
എം.പി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് എം.പിയും കലക്ടറും തമ്മിലുണ്ടായ അഭിപ്രായ വ്യത്യസങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നത്. കലക്ടര്‍ മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഫേസ്ബക്ക് പേജില്‍ കുന്നം കുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയതത് വിവാദമായിരുന്നു. കലക്ടറുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ എം.പി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
എം.പിയുടെ പരാതിയിന്മേല്‍ ചീഫ് സെക്രട്ടറി വിശദീകരണം ചോദിക്കുകയും പ്രശാന്ത് നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നടപടി. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നേരത്തെ വിജിലന്‍സ് ഡയറക്ടറുടെ നടപടികളില്‍ പ്രതിഷേധിച്ച് ഐ.എ.എസ് ഓഫീസര്‍മാര്‍ സമരം നടത്തിയപ്പോള്‍ പ്രശാന്ത് ഇതിനോട് വിയോജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന വാദവുമായി ചീഫ് സെക്രട്ടറിയുടെ നടപടി.