ന്യൂദൽഹി: 11 കോടി രൂപ തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐക്ക് ആദയാനികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ സി.പി.ഐ.എമ്മിനും നോട്ടീസ്. 15 കോടി അടക്കണമെന്നാണ് നോട്ടീസ് ലഭിച്ചത്.
ന്യൂദൽഹി: 11 കോടി രൂപ തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐക്ക് ആദയാനികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ സി.പി.ഐ.എമ്മിനും നോട്ടീസ്. 15 കോടി അടക്കണമെന്നാണ് നോട്ടീസ് ലഭിച്ചത്.
2016-17 വർഷത്തിലെ നികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകാത്തതിനാണ് 15 കോടി പിഴ ചുമത്തിയത്.
എന്നാൽ നടപടി ചോദ്യം ചെയ്ത് സി.പി.ഐ.എം ദൽഹി ഹൈക്കോടതിയെ സമീപിച്ചു.
കോൺഗ്രസിനും സി.പി.ഐക്കും വെള്ളിയാഴ്ച ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ചാണ് സി.പി.ഐക്ക് പിഴ ചുമത്തിയത്. ആദായനികുതി തിരിച്ചടക്കുന്ന സമയത്ത് പഴയ പാൻ കാർഡിലെ വിവരങ്ങൾ സി.പി.ഐ ഉപയോഗിച്ചെന്നാണ് ആരോപണം.
ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ അറിയിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയെന്നും ഉടൻ തന്നെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. 1,700 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.
2017-18 സാമ്പത്തിക വർഷം മുതൽ, 2020-21 സാമ്പത്തിക വർഷം വരെയുള്ള പിഴയും പലിശയും അടക്കം 1,700 കോടി രൂപ അടക്കാനാണ് കോൺഗ്രസിനെ അറിയിച്ചത്.
Content Highlight: Notice of Income Tax Department to CPIM; Directed to pay 15 crore; CPI(M) approached Delhi High Court