ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഇളയരാജയ്ക്ക് ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ്.
2013- 2015 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്.
ഫെബ്രുവരി 28നായിരുന്നു ഇളരാജയ്ക്ക് ആദ്യമായി സമന്‍സ് ലഭിച്ചത്. മാര്‍ച്ച് 10-ന് നേരിട്ട് ഹാജരാകാനും നികുതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനുമായിരുന്നു സമന്‍സിലെ നിര്‍ദേശം.
എന്നാല്‍, ഇളയരാജ ഹാജരായില്ല. ഇതോടെ മാര്‍ച്ച് 21ന് വീണ്ടും സമന്‍സ് നല്‍കുകയായിരുന്നു. മാര്‍ച്ച് 28-ന് ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും ഇളയരാജ ഹാജരായില്ല.
അതേസമയം, സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്നും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നുമുള്ള ആവശ്യവുമായി ബി.ജെ.പി തമിഴ്നാട് ഘടകം രംഗത്തെത്തിയിരുന്നു.
ഡോ. ബി.ആര്‍. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ പ്രതികരണം.