തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച സുപ്രഭാതം, ദീപിക പത്രങ്ങള്‍ക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരസ്യം നല്‍കിയവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

ബി.ജെ.പി നേതാവ് ജെ.ആര്‍. പത്മകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുപ്രഭാതത്തില്‍ എല്‍.ഡി.എഫിന്റെ പരസ്യം നല്‍കിയതിന് പിന്നാലെ അടുത്തിടെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പരസ്യം നല്‍കിയതിനെ എതിര്‍ത്ത് തിരൂരങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ പത്രം തെരുവിലിട്ട് കത്തിച്ചിരുന്നു.
പത്രം കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വിഷയത്തില്‍ പ്രതികരണവുമായി സമസ്ത രംഗത്തെത്തിയിരുന്നു. സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള നീക്കങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്നാണ് എസ്.കെ.എസ്.എസ്.എഫ് പ്രതികരിച്ചത്.
സുപ്രഭാതത്തിന്റെ വായനക്കാര്‍ എതെങ്കിലുമൊരു സമുദായത്തില്‍ പെട്ടവരോ പ്രത്യേക കക്ഷിയിലുള്ളവരോ മാത്രമല്ലെന്നും അവരുടെ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളിലെയും വാര്‍ത്തകളും വിവരങ്ങളും സുപ്രഭാതം എക്കാലവും നല്‍കിയിട്ടുണ്ടെന്നും എസ്.കെ.എസ്.എസ്.എഫ് വ്യക്തമാക്കി.
Content Highlight: Notice of Election Commission to Suprabhaatham and Deepika paper who published election advertisement of LDF