തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന് ആരോപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബി.ജെ.പി പ്രവര്‍ത്തകന്റെ വക്കീല്‍ നോട്ടീസ്. അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്.
Also read രാമനേക്കാള്‍ മാന്യനാണ് രാവണന്‍; സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്നും ജി സുധാകരന്‍
വലിയവിളയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ എസ്.എം ആനന്ദാണ് കോടിയേരിയുടെ പ്രസ്താവന ബി.ജെ.പി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാനഹാനിക്കിടയാക്കി എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാന്‍ അമിത് ഷാ ചുറ്റിക്കറങ്ങുകയാണെന്നും ഇതിനായി 1200 കോടി ചെലവാക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞതായി വന്ന പത്ര റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വക്കീല്‍ നോട്ടീസ്.
ഇതില്‍ 500 കോടി ആര്‍.എസ്.എസിനാണെന്നും കോടിയേരി പറഞ്ഞതായി റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. “യാതൊരു അടിസ്ഥാനവുമില്ലാതെ പ്രസിദ്ധീകരിച്ച പ്രസ്താവന ബി.ജെ.പി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാനഹാനിക്ക് കാരണമായെന്നാണ്” വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
Dont miss ‘ഞങ്ങളെ ഇല്ലാതാക്കാനാണെങ്കില്‍ നമുക്ക് നേര്‍ക്കു നേര്‍ ഇരിക്കാം, ഒപ്പം ലൈവ് ക്യാമറയും’; നരേന്ദ്രമോദിയോട് എന്‍.ഡി.ടി.വി അവതാരകന്‍ രവീഷ് കുമാര്‍
പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.