| Sunday, 25th August 2019, 1:24 pm

നിങ്ങള്‍ കശ്മീരില്‍ കാണിച്ചുകൂട്ടിയതിനേക്കാളും വലിയ രാഷ്ട്രീയ, ദേശവിരുദ്ധതയൊന്നും ഇല്ല: കേന്ദ്രത്തിനെതിരെ വീണ്ടും പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയം പ്രതിപക്ഷം രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

കശ്മീരിലെ ജനാധിപത്യ അവകാശങ്ങള്‍ തച്ചുടക്കുന്നതിനേക്കാളും വലിയ രാഷ്ട്രീയ ദേശവിരുദ്ധതയൊന്നും ഇല്ലെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ഇതിനെതിരെ കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സംഘത്തേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.

ഇതിന് പിന്നാലെ വൈകീട്ടത്തെ വിമാനത്തില്‍ ദല്‍ഹിയിലേക്ക് തിരിക്കവേ വിമാനത്തിനുള്ളില്‍ വച്ച് രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തി പൊട്ടിക്കരയുന്ന കശ്മീരി സ്ത്രീയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ താഴ് വരയിലെ ആളുകള്‍ നേരിടുന്ന ഭീകാരാവസ്ഥ വിവരിച്ചുകൊണ്ട് രാഹുലിന് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു സ്ത്രീ. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രിയങ്ക കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും രംഗത്തെത്തിയത്.

‘ഇത് എത്രനാള്‍ തുടരും? ദേശീയത എന്ന പേരില്‍ മൗനം പാലിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണിത്’ എന്നായിരുന്നു പ്രസ്തുത വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ കശ്മീര്‍ വിഷയം പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുന്നു എന്ന് ആരോപിക്കുന്നവരോട്..കശ്മീരി ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കിയതിനേക്കാളും വലിയ ‘രാഷ്ട്രീയ, ‘ദേശവിരുദ്ധതയൊന്നും ഇല്ല – എന്നായിരുന്നു പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തുരുടേയും കടമയാണെന്നും പോരാട്ടം കോണ്‍ഗ്രസ് അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more