| Tuesday, 3rd October 2017, 9:34 pm

കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായിരുന്നു നോട്ടു നിരോധനം: അരുണ്‍ ഷൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി മന്ത്രിസഭയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ഷൂരി. കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായിരുന്നു നോട്ടു നിരോധനമെന്ന് ഷൂരി എന്‍.ഡി.ടിവിയോട് പറഞ്ഞു.


Also Read: ഒടുവില്‍ ഭൂവി ആ സുന്ദരിയുടെ ചിത്രം പുറത്ത് വിട്ടു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍


കേന്ദ്രസര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കി ഒരു വര്‍ഷം തികയാന്‍ പോകുന്ന സാഹചര്യത്തിലാണ് മുന്‍ ബി.ജെ.പി കേന്ദ്ര മന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ വിമര്‍ശനം.

“കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായിരുന്നു ഇത്. പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.” അരുണ്‍ ഷൂരി പറഞ്ഞു. “ബുദ്ധിശൂന്യമായ എടുത്തുചാടല്‍ മാത്രമായിരുന്നു അത്. എല്ലാവരും കള്ളപ്പണം വെളുപ്പിക്കാനായി ഉപയോഗിച്ചു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

99 ശതമാനം കള്ളപ്പണവും തിരിച്ചെത്തിയതായി ആര്‍.ബി.ഐ തന്നെ പ്രഖ്യാപിച്ചെന്നും അത് കള്ളപ്പണം നശിപ്പിക്കാന്‍ സാധിച്ചില്ലെന്നതിന്റെ തെളിവാണെന്നും പറഞ്ഞ ഷൂരി ജി.എസ്.ടി സമ്പ്രദായത്തെയും കടന്നാക്രമിച്ചു. വളരെ പ്രധാനപ്പെട്ടൊരു പരിഷ്‌കാരം ഏറ്റവും മോശമായ രീതിയില്‍ നടപ്പിലാക്കുകയായിരുന്നെന്നായിരുന്നു ഷൂരിയുടെ വിമര്‍ശനം.


Dont Miss: ദിലീപിന് ജാമ്യം നല്‍കിയതിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ കോടതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് പി.സി ജോര്‍ജ് എം.എല്‍.എ


മൂന്ന് മാസത്തിനിടയില്‍ ഏഴ് തവണയാണ് നിയമങ്ങള്‍ മാറ്റിയതെന്നും ജി.എസ്.ടിയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അരുണ്‍ ഷൂരിയുടെയും വിമര്‍ശനം.

Latest Stories

We use cookies to give you the best possible experience. Learn more