“സാധാരണക്കാര്‍ കഷ്ടത്തിലായി, വിവാഹങ്ങള്‍ പലതും മുടങ്ങി, ആളുകള്‍
മരണപ്പെട്ടു” കെ.വി തോമസ് അദ്ധ്യക്ഷനായ സമിതിക്ക് മുന്നില്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.
ന്യൂദല്‍ഹി: നോട്ടുനിരോധനം രാജ്യത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുറന്നു സമ്മതിച്ച് ആര്‍.ബി.ഐ ഗവര്‍ണ ഉര്‍ജിത് പട്ടേല്‍. ഇന്ന് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് (പി.എ.സി) മുന്നില്‍ ഹാജരായ വേളയിലാണ് ആര്‍.ബി.ഐ ഗവര്‍ണറുടെ കുറ്റസമ്മതം.
“സാധാരണക്കാര്‍ കഷ്ടത്തിലായി, വിവാഹങ്ങള്‍ പലതും മുടങ്ങി, ആളുകള്‍ മരണപ്പെട്ടു” കെ.വി തോമസ് അദ്ധ്യക്ഷനായ സമിതിക്ക് മുന്നില്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പി.എസി അംഗങ്ങള്‍ നല്‍കിയ നൂറോളം ചോദ്യങ്ങള്‍ക്ക് ഉര്‍ജിത് പട്ടേലിന് മറുപടി നല്‍കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read more: നോട്ടുനിരോധനത്തില്‍ പരിഹാരമില്ല: ഫെബ്രുവരി 7ന് ബാങ്കുകളുടെ സമരം
ഇതേ തുടര്‍ന്ന് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ഉര്‍ജിത് പട്ടേലിന് 15 ദിവസത്തെ സാവകാശം പി.എ.സി നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഉര്‍ജിത് പട്ടേല്‍ എം.പിമാകെ കാണുന്നത്. ബുധനാഴ്ച പാര്‍ലമെന്റ് ധനകാര്യസമിതിക്ക് മുമ്പാകെ ഹാജരായ ഉര്‍ജിത് പട്ടേലിന് ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാനായിരുന്നില്ല.
അതേ സമയം നോട്ടുപ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നും നഗരങ്ങളിലെ പ്രതിസന്ധി അവസാനിച്ചുവെന്നും ഗ്രാമങ്ങളില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിച്ചുവരികയാണെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.
വീരപ്പ മൊയ്‌ലിയാണ് ധനകാര്യ സമിതിയുടെ അധ്യക്ഷന്‍.
ഉര്‍ജിത് പട്ടേലിന് കൃത്യമായ മറുപടി നല്‍കാനായില്ലെങ്കില്‍ വേണമെങ്കില്‍ പ്രധാനമന്ത്രി മോദിയെ വിളിച്ചുവരുത്തുമെന്ന് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി നേരത്തെ പറഞ്ഞിരുന്നു.