ഞാന്‍ ഏകമായി കത്തിയാളാന്‍ ആഗ്രഹിക്കുന്നു. കാരണം അത് എന്നെ എല്ലാത്തിനോടും ബന്ധിപ്പിക്കുന്നു. എന്റെ ശരീരം, പ്രകൃതി, അന്തരീക്ഷം, എന്റെ മനസ്, എന്റെ സ്വത്വം, എന്റെ ആത്മാവ്.. അങ്ങനെ അങ്ങനെ… ഞാനെന്റെ ശരീരത്തെ സ്പര്‍ശിക്കുമ്പോള്‍ എന്റെ അകംലോകവും പുറം ലോകവും തമ്മില്‍ ഗാഢമായി ബന്ധപ്പെടുന്നു…
| അനുഭവം | സെറീന് |
മൊഴിമാറ്റം : ഷഫീക്ക് എച്ച്
മെയ് 28 ലോക സ്വയംഭോഗ ദിനമാണ്. അമേരിക്കയിലിത് ദേശീയ സ്വയംഭോഗ ദിനവും. മനുഷ്യന്റെ സ്വാഭാവിക ലൈംഗിക ജീവിതത്തില്‍ ഒരു “ഹൊറര്‍” ആയി മതപൗരോഹിത്യം ചിത്രീകരിക്കുകയും അതുപോലത്തന്നെ ഭയപ്പാടിന്റെ നിരവധി സംശയങ്ങള്‍ നിലനില്ക്കുകയും ചെയ്യുന്ന രതിയുടെ മറ്റൊരു മേഖലയാണ് സ്വയംഭോഗം. സ്വയംഭോഗം ചെയ്യുന്നവരുടെ കൈകള്‍ അങ്ങ് പരലോകത്തുവെച്ച് ഗര്‍ഭം ധരിക്കുമെന്നുള്ള മത പ്രഭാഷണങ്ങള്‍ ചുറ്റിത്തിരിയുന്നുണ്ട് ഇപ്പോഴും സൈബര്‍ ഇടനാഴികളില്‍…
സ്വയംഭോഗം സ്വാഭാവികമായ ഒരു പ്രക്രിയയെന്ന നിലയില്‍ അത് ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള ദിനം കൂടിയാണ് മെയ് 28. ലൈംഗികതയുടെ മറ്റൊരു ലോകം. അതിനൊരു രാഷ്ട്രീയം കൂടിയുണ്ട്. ശരീരത്തിന്റെ ആനന്ദം, സ്വാതന്ത്ര്യം, സ്വയംഭരണം എന്നിങ്ങനെ വിവിധ വിതാനങ്ങളിലേയ്ക്ക് പരന്നുകിടക്കുന്ന ഒരു ശരീര/ലൈംഗിക രാഷ്ട്രീയം. അത് ചിലപ്പോള്‍ സ്വത്വ രൂപങ്ങള്‍ തന്നെ ആര്‍ജ്ജിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ലൈംഗികാസ്വാദനത്തിന്റെ അനുഭവമാണ് ഈ കുറിപ്പ്. മെയ് മാസം മുഴുവന്‍ സ്വയംഭോഗ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി “sexloveliberation.com” എന്ന വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു ആസ്വാദനം. സ്വയംഭോഗത്തിന്റെ രാഷ്ട്രീയമാനങ്ങളെ ചെറുതെങ്കിലും വികാര തീവ്രമായ ഈ അനുഭവം ഉള്‍ക്കൊള്ളുന്നുണ്ട്.
ഞാന്‍ സ്വയംഭോഗം ചെയ്യുന്നതിഷ്ടപ്പെടുന്നു. അതിനെ പ്രണയിക്കുന്നു. ഏകാംഗ രതിയെ ഞാന്‍ പ്രണയിക്കുന്നു.. വീട്ടിലേക്ക് ഓടിയെത്തി, കിടക്കയിലേയ്ക്ക് മറിഞ്ഞുവീണ്, അടിവസ്ത്രം ഊരിയെറിഞ്ഞ് വന്യമായി എന്റെ ഫാന്റസികളെ അഴിച്ചുവിടാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കാറുണ്ട്.
സ്വയംഭോഗം എനിക്ക് എത്രമാത്രം പ്രോത്സാഹനം നല്‍കുന്നുണ്ടെന്നോ! വികാരങ്ങളുടെ പറുദീസ. പ്രപഞ്ചത്തിലെ ഏറ്റവും സെക്സിയസ്റ്റ് ആയ സ്ത്രീയായി ഞാന്‍ പരിണമിച്ചുപോകുമപ്പോള്…
എന്നെ ഞാന്‍ സ്വയം “ഇണചേര്‍ത്തു”കൊണ്ട് ഞാനെന്റെ ശരീരത്തെ അഭിനന്ദിക്കുകയാണ്. സ്വംയംഭോഗം ചെയ്യുമ്പോള്‍ എന്റെ കൈകളോട്, മുഖത്തോട്, സ്തനങ്ങളോട്, ഉദരത്തോട്, തുടകളോട്, കാലുകളോട്… എന്റെ ശരീരത്തിലെ എല്ലാത്തിനോടും എനിക്ക് വല്ലാത്ത സ്നേഹം തോന്നും.
സ്വയംഭോഗത്തിലൂടെ ഞാന്‍ ദിനവും എന്റെ ശരീരത്തെ കൂടുതല്‍ കൂടുതല്‍ പ്രണയിക്കുന്നു.
ഞാന്‍ ഏകമായി കത്തിയാളാന്‍ ആഗ്രഹിക്കുന്നു. കാരണം അത് എന്നെ എല്ലാത്തിനോടും ബന്ധിപ്പിക്കുന്നു. എന്റെ ശരീരം, പ്രകൃതി, അന്തരീക്ഷം, എന്റെ മനസ്, എന്റെ സ്വത്വം, എന്റെ ആത്മാവ്.. അങ്ങനെ അങ്ങനെ… ഞാനെന്റെ ശരീരത്തെ സ്പര്‍ശിക്കുമ്പോള്‍ എന്റെ അകംലോകവും പുറം ലോകവും തമ്മില്‍ ഗാഢമായി ബന്ധപ്പെടുന്നു…
ഈ ദിനങ്ങളില്‍ എന്റെ ഭാവനകള്‍ക്ക് കൂടുതല്‍ ശില്പചാരുതയുണ്ടാകും., കൂടുതലവ പ്രകാശമാനമാവും. സ്വയംഭോഗത്തിലൂടെ അവ കൂടുതല്‍ വഷളത്തരങ്ങളുമായിരിക്കും. പോര്‍ണും അശ്ലീലവും എന്റെ കാമാതുരങ്ങളായ വന്യ ഭാവനകളെ ആളി കത്തിക്കുന്നു. എന്റെ വിരലുകളോ, വൈബ്രേറ്ററുകളോ തലയണമൂലകളോ ഉപയോഗിക്കാനാണെനിക്കിഷ്ടം.
ഞാന്‍ ഏകമായി കത്തിയാളാന്‍ ആഗ്രഹിക്കുന്നു. കാരണം അത് എന്നെ എല്ലാത്തിനോടും ബന്ധിപ്പിക്കുന്നു. എന്റെ ശരീരം, പ്രകൃതി, അന്തരീക്ഷം, എന്റെ മനസ്, എന്റെ സ്വത്വം, എന്റെ ആത്മാവ്.. അങ്ങനെ അങ്ങനെ… ഞാനെന്റെ ശരീരത്തെ സ്പര്‍ശിക്കുമ്പോള്‍ എന്റെ അകംലോകവും പുറം ലോകവും തമ്മില്‍ ഗാഢമായി ബന്ധപ്പെടുന്നു…
എന്റെ ലൈംഗികേച്ഛ (sexuality), എന്റെ കാമേച്ഛ (sensuality), മോഹം, കാമം.. ഇതൊക്കെ സ്വയംഭോഗത്തിലൂടെ എനിക്ക് പ്രകടിപ്പിക്കാനാവുന്നു എന്നതാണ് എന്റെ ആത്യന്തികാനുഭവം/ആനന്ദം…
സ്വയംഭോഗം കാരണം ഞാന്‍ എന്റെ ശരീരത്തെ, എന്റെ സെക്ഷ്വാലിറ്റിയെ ഞാന്‍ വീണ്ടും വീണ്ടും സ്നേഹിച്ചുപോകുന്നു. അതെ സ്വയംഭോഗത്തിലൂടെ ഞാനെന്നെ കൂടുതല്‍ പ്രണയിക്കുന്നു…
സെറീന്
കൂടുതല്‍ വായനയ്ക്ക്
ഒരു ആത്മഗതത്തിന്റെ ദാര്‍ശനികപ്രശ്നങ്ങള്‍ (04-03-2014)
‘യോനിയുടെ ആത്മഗതത്തില്‍ നിന്നുണ്ടാകുന്ന പത്തു സംശയങ്ങള്‍’ (12-03-2014)
ഇന്ത്യന്‍ സംസ്കാരത്തെ പ്രകോപിപ്പിക്കുന്ന 14 അമേരിക്കന്‍ ജീവിത രീതികള്‍ (18-05-2015)