| Tuesday, 22nd November 2016, 6:36 pm

ചലച്ചിത്രമേളയില്‍ മണിക്ക് ആദരമര്‍പ്പിക്കുന്ന വിവരം തന്നെ അറിയിക്കാത്തതിന് പിന്നില്‍ കമലിന്റെ കുശുമ്പും കുബുദ്ധിയുമെന്ന് വിനയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചലച്ചിത്രോത്സവത്തില്‍ നടന്‍ കലാഭവന്‍ മണിക്ക് ആദരസൂചകമായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍പ്പിച്ചിരുന്നു.


തിരുവനന്തപുരം:ഗോവയില്‍ നടക്കുന്ന 47-ാമത് അന്താരാഷട്ര ചലച്ചിത്രോത്സവത്തില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് ആദരമര്‍പ്പിക്കുന്ന വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍.

ചലച്ചിത്രോത്സവത്തില്‍ നടന്‍ കലാഭവന്‍ മണിക്ക് ആദരസൂചകമായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍പ്പിച്ചിരുന്നു. ഇക്കാര്യം തന്നെ അറിയിക്കാത്തതിനു പിന്നില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ കമലിന്റെ കുശുമ്പും കുബുദ്ധിയുമാണെന്നും വിനയന്‍ ആരോപിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി വഴിയാണ് അന്താരാഷ്ട്ര ചലചിത്ര മേളയ്ക്കുള്ള ചിത്രങ്ങള്‍ അയക്കുന്നത്. ഒരു സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വിളിച്ച് പറയുന്ന സാമാന്യമര്യാദ സാധാരണ അക്കാദമി അംഗങ്ങള്‍ കാണിക്കാറുണ്ട്. ഇക്കുറി അതുണ്ടായില്ല, വിനയന്‍ പറയുന്നു.


Also Read: വിവാഹാവശ്യങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്ന നടപടിക്കെതിരെ ബാങ്കിനു മുന്നില്‍ ‘വിവാഹം’ നടത്തി പ്രതിഷേധം


മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ മാത്രമല്ല സിനിമയുടെ നിര്‍മ്മാതാക്കളെയും വിവരം അറിയിച്ചിരുന്നില്ല. നിര്‍മ്മാതാക്കളിലൊരാള്‍ തന്നെ ഫോണ്‍ ചെയ്ത് വിവരം അന്വേഷിച്ചിരുന്നു. അദ്ദേഹം വിചാരിച്ചത് തന്റെ അറിവോടു കൂടിയായിരിക്കും സിനിമ പ്രദര്‍ശിപ്പിക്കുന്നത് എന്നാണെന്നും വിനയന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more