| Tuesday, 15th November 2016, 12:33 pm

നോട്ടുമാറാന്‍ വരുന്നവരുടെ വിരലില്‍ ഇനി മഷി പുരട്ടും: ഒരിക്കല്‍ പണമെടുത്തവര്‍ വീണ്ടും പണമെടുക്കുന്നത് പ്രതിസന്ധിയെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരേ ആളുകള്‍ തന്നെ വിവിധ ബാങ്കുകളില്‍ നിന്നും പണമെടുക്കുന്നു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഒരിക്കല്‍ പണം മാറുന്നവരുടെ വിരലുകളില്‍ മഷി പുരട്ടുന്നെന്നും സാമ്പത്തിക കാര്യ സെക്രട്ടറി വ്യക്തമാക്കുന്നു.


ന്യൂദല്‍ഹി: നോട്ട് മാറാന്‍ ബാങ്കില്‍ വരുന്നവരുടെ വിരലില്‍ ഇനി മഷി പുരട്ടും. ഒരിക്കല്‍ പണമെടുത്തവര്‍ വീണ്ടും പണമെടുക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ തീരുമാനമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരിക്കല്‍ പണമെടുത്തവര്‍ വീണ്ടും വീണ്ടും പണമെടുക്കാന്‍ വരുന്നതാണ് നീണ്ട ക്യൂവിന് കാരണമാകുന്നത്. സാധാരണക്കാരെ ഉപയോഗിച്ച് ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഒരേ ആളുകള്‍ തന്നെ വിവിധ ബാങ്കുകളില്‍ നിന്നും പണമെടുക്കുന്നു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഒരിക്കല്‍ പണം മാറുന്നവരുടെ വിരലുകളില്‍ മഷി പുരട്ടുന്നെന്നും സാമ്പത്തിക കാര്യ സെക്രട്ടറി വ്യക്തമാക്കുന്നു.


Dont Miss തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള അനുവാദം നല്‍കിയത് കേന്ദ്രസര്‍ക്കാരെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍


ആരാധനാലയങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന നേര്‍ച്ചപ്പണം ബാങ്കില്‍ നിക്ഷേപിക്കണം. അവരവരുടെ അക്കൗണ്ടില്‍ പണമിടാന്‍ മറ്റുള്ളവരെ ഒരു കാരണവശാലും അനുവദിക്കരുത്. ജന്‍ധന്‍ നിക്ഷേപങ്ങള്‍ കേന്ദ്രം സസൂക്ഷ്മം നിരീക്ഷിക്കുമെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കി.

അതേസമയം 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴും പ്രതിസന്ധിക്ക് അയവായിട്ടില്ല. സംസ്ഥാനത്തു ഭൂരിഭാഗം എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയാണ്. ബാങ്കുകളില്‍ നൂറുരൂപ നോട്ടും കിട്ടാനില്ല. സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും ഇന്നലെ പണം നിറച്ചെങ്കിലും മിനിറ്റുകള്‍ക്കകം കാലിയായി.

ദല്‍ഹി അടക്കം ഉത്തരേന്ത്യയില്‍ ഇന്നലെ അവധിക്കുശേഷം ഇന്ന് ബാങ്കുകള്‍ തുറന്നപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തില്‍ ഉന്നതതലയോഗം ചേരുന്നുണ്ട്. പ്രതിസന്ധി ചര്‍!ച്ച ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ ഇന്ന് പ്രത്യേക നിയമസഭാ യോഗം വിളിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പല ഭാഗത്തും 2000 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ തുടങ്ങിയെങ്കിലും കേരളത്തില്‍ ഇതു വൈകും. 2000 രൂപ നോട്ടിനായി എടിഎമ്മുകള്‍ പുനഃക്രമീകരിക്കാന്‍ ശ്രമിച്ചാല്‍ അതു നിലവിലെ ഇടപാടുകളെപ്പോലും തകിടംമറിക്കുമെന്ന് എസ്ബിടി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more