ന്യൂദല്‍ഹി:നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തെ വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിച്ചെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സി.എന്‍.ബി.സി-ടി.വി 18 ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
നോട്ടു നിരോധനവും ജി.എസ്.ടിയും കൂടി രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചത്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ ഒറ്റ എഞ്ചിന്‍ മാത്രമുള്ള വണ്ടി പോലെയാണ് ഇപ്പോള്‍ എന്നും അദ്ദേഹം പറഞ്ഞു.
നോട്ടു നിരോധനവും ജി.എസ്.ടിയും ഏറ്റവും ബാധിച്ചത് ഇന്‍ഫോര്‍മല്‍ സെക്ടറിനെയാണ്. ജി.ഡി.പിയുടെ 40 ശതമാനവും ബാധിക്കുന്നത് ചെറുകിട വ്യവസായങ്ങളെയാണ് രാജ്യത്തെ 90ശതമാനം തൊഴിലാളികളും ഇന്‍ഫോര്‍മല്‍ സെക്ടറില്‍ നിന്നാണ്. പെട്ടന്ന് രാജ്യത്തെ 86 ശതമാനം നോട്ടുകളും നിരോധിച്ചതിലൂടെ ഈ മേഖലകളെ മുഴുവന്‍ ഒറ്റയടിക്കാമ് ബാധിച്ചത്. അദ്ദേഹം പറഞ്ഞു.
Also Read സോഷ്യല്‍മീഡിയകളിലൂടെയുള്ള സന്ദേശങ്ങള്‍ പരിശോധിക്കാതെ അയച്ചു കൊടുക്കരുത്; രാജ്‌നാഥ് സിങ്
നോട്ടു നിരോധനത്തിലൂടെ രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ 1% മുതല്‍ 2% വരെ കൂറവുണ്ടായെന്നും എകദേശം രണ്ടു ലക്ഷം കോടി രൂപയോളമാണ് ഇതിന്റെ കണക്കെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞിരുന്നു.