| Friday, 25th October 2019, 12:09 am

ലത്തൂര്‍ റൂറല്‍ മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോള്‍ രണ്ടാമതെത്തിയത് നോട്ട; വിജയം വരിച്ച് ധിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലത്തൂര്‍: മഹാരാഷ്ട്രയിലെ ലത്തൂര്‍ റൂറല്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ടാമതായി നോട്ട. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകന്‍ ധിരാജ് വിജയത്തിലെത്തിയപ്പോഴാണ് നോട്ട രണ്ടാമതായി ലീഡ് ചെയ്തത്.

വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ധിരാജ് ദേശ്മുഖ് 135006 വോട്ടുകള്‍ക്ക് വിജയിച്ചു. 27500 വോട്ടുകള്‍ നേടി നോട്ട രണ്ടാമതായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ധിരാജ് ദേശ്മുഖിന്റെ പ്രധാന എതിരാളി ശിവസേനയുടെ സച്ചിന്‍ ദേശ്മുഖ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 13459 വോട്ടുകളാണ് സച്ചിന്‍ ദേശ്മുഖ് നേടിയത്.

മഹാരാഷ്ട്രയിലെ പാലസ് ഗഡഖാവോണ്‍ മണ്ഡലത്തില്‍ എന്‍.ഡി.എ മുന്നണിയുടെ ശിവസേനയെ മൂന്നാംസ്ഥാനത്തേക്ക് നോട്ട തള്ളിയിരുന്നു. പശ്ചിമ മഹാരാഷ്ട്രയിലെ സാഗ്ലി ജില്ലയിലെ മണ്ഡലമാണ് ഇത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിന്റെ കദം വിശ്വജിത്താണ് ഇവിടെ ഒന്നാം സ്ഥാനത്തെത്തിയത്. 171497 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയമുറപ്പിച്ചത്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് വിശ്വജിത്ത് ജയിച്ചുകയറിയത്. മണ്ഡലത്തിലെ 84 ശതമാനം വോട്ടും വിശ്വജിത്ത് തൂത്തുവാരി.

Latest Stories

We use cookies to give you the best possible experience. Learn more