Advertisement
assembly elections
മഹാരാഷ്ട്രയിലെ ഈ മണ്ഡലത്തില്‍ എന്‍.ഡി.എയെ മൂന്നാംസ്ഥാനത്തേക്ക് തള്ളി നോട്ട; ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷം നേടി ഒരു യുവ കോണ്‍ഗ്രസുകാരനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 24, 03:42 pm
Thursday, 24th October 2019, 9:12 pm

മഹാരാഷ്ട്രയിലെ പാലസ് ഗഡഖാവോണ്‍ മണ്ഡലത്തില്‍ എന്‍.ഡി.എ മുന്നണിയുടെ ശിവസേനയെ മൂന്നാംസ്ഥാനത്തേക്ക് തള്ളി നോട്ട. പശ്ചിമ മഹാരാഷ്ട്രയിലെ സാഗ്ലി ജില്ലയിലെ മണ്ഡലമാണ് ഇത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിന്റെ കദം വിശ്വജിത്താണ് ഇവിടെ ഒന്നാം സ്ഥാനത്തെത്തിയത്. 171497 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയമുറപ്പിച്ചത്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് വിശ്വജിത്ത് ജയിച്ചുകയറിയത്. മണ്ഡലത്തിലെ 84 ശതമാനം വോട്ടും വിശ്വജിത്ത് തൂത്തുവാരി.

ശിവസേനയുടെ സഞ്ജയ് ആനന്ദ വിഭൂട്ട് ആയിരുന്നു വിശ്വജിത്തിന്റെ മുഖ്യ എതിരാളി. എന്നാല്‍ ശിവസേനയെ മൂന്നാമതായി തളച്ചിരിക്കുകയാണ് ഇവിടത്തെ വോട്ടര്‍മാര്‍.

പകരം നോട്ടയാണ് മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തെത്തിയത്. 20631 വോട്ടുകളാണ് നോട്ടയ്ക്ക് വീണത്. പത്ത് ശതമാനം വോട്ടാണ് നോട്ട കരസ്തമാക്കിയത്.

ശിവസേനയ്ക്ക് 4.41 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. ഐ.എന്‍.ഡിയെയും ബി.എസ്.പിയെയുമെല്ലാം ചിത്രത്തില്‍നിന്നും മറച്ചാണ് നോട്ടയുടെ വോട്ട്.

പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാമാണിത്. കോണ്‍ഗ്രസും എന്‍.ഡി.എയുമാണ് നേര്‍ക്കുനേര്‍ നില്‍ക്കാറുള്ളത്. കോണ്‍ഗ്രസിന്റെ ഡോ.കദം പട്ടാന്‍ഗ്രോ ശ്രിപത്രോ ആയിരുന്നു 2014ല്‍ ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ. 24034 വോട്ടുകളായിരുന്നു ഇദ്ദേഹത്തിന്റെ ലീഡ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ