ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസായതിനു പിന്നാലെ പ്രതികരണവുമായി ഇന്ത്യ. ഭൂപടം നിലനില്‍ക്കുന്നതല്ലെന്നും അതിര്‍ത്തി സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ ധാരണയ്ക്ക് എതിരാണെന്നുമാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
‘ ഇന്ത്യന്‍ പ്രദേശത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നേപ്പാളിന്റെ ഭൂപടം മാറ്റുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്‍ നേപ്പാള്‍ ജനപ്രതിനിധി സഭ പാസാക്കിയതായി ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്,’
‘ വാദങ്ങളുടെ കൃതിമമായ വര്‍ധനവ് ചരിത്രപരമായ വസ്തുതകളെയോ തെളിവുകളെയോ അടിസ്ഥാനമാക്കിയുള്ളതല്ല. അത് നിലനില്‍ക്കുന്നതല്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് നിലവിലെ ധാരണയുടെ ലംഘനമാണ്,’ കേന്ദ്ര വിദേശ കാര്യമന്ത്രാലയ പ്രതിനിധി അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
നേപ്പാള്‍ പാര്‍ലമെന്റില്‍ പാസായ ബില്‍ ഇനി ദേശീയ അംസബ്ലിയിലേക്കാണ് അയക്കുക.
ബില്ലിന്റെ വ്യവസ്ഥിതികള്‍ക്കനുസൃതമായി ഭേദഗതികളില്‍ വരുത്താന്‍ 72 മണിക്കൂര്‍ സമയം ആണ് നല്‍കുക. ദേശീയ അംസബ്ലി ബില്‍ പാസാക്കിയ ശേഷം ഇത് രാഷട്രപതിക്ക് സമര്‍പ്പിക്കും. ഇതിനു ശേഷമാണ് ബില്‍ ഭരണഘടനയില്‍ ചേര്‍ക്കുക.
നേപ്പാള്‍ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസ്സായത്. ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ