ഇമ്മാതിരി പിച്ചുകളില്‍ കളിച്ചിരുന്നെങ്കില്‍ കുംബ്ലൈ 1000 വിക്കറ്റും ഹര്‍ഭജന്‍ 800 വിക്കറ്റും വീഴ്ത്തിയേനേ; മോദി സ്‌റ്റേഡിയത്തിലെ പിച്ചിനെതിരെ യുവരാജ്
India vs England
ഇമ്മാതിരി പിച്ചുകളില്‍ കളിച്ചിരുന്നെങ്കില്‍ കുംബ്ലൈ 1000 വിക്കറ്റും ഹര്‍ഭജന്‍ 800 വിക്കറ്റും വീഴ്ത്തിയേനേ; മോദി സ്‌റ്റേഡിയത്തിലെ പിച്ചിനെതിരെ യുവരാജ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th February 2021, 10:20 pm

അഹമ്മദാബാദ്: നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ പിച്ചിനെതിരെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. രണ്ട് ദിവസം കൊണ്ട് കളി തീരുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് തോന്നുന്നില്ലെന്ന് യുവരാജ് പറഞ്ഞു.

‘ഇത്തരം പിച്ചുകളില്‍ പന്തെറിഞ്ഞിരുന്നുവെങ്കില്‍ കുംബ്ലൈ 1000 വിക്കറ്റും ഹര്‍ഭജന്‍ 800 വിക്കറ്റും നേടിയേനേ’, യുവരാജ് പറഞ്ഞു.


ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തില്‍ രണ്ട് ദിവസം കൊണ്ടാണ് കളി തീര്‍ന്നത്.

49 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയെ രോഹിത് ശര്‍മ്മ (25) ശുഭ്മാന്‍ ഗില്‍ (15) സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 81 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും നാല് വിക്കറ്റെടുത്ത അശ്വിനുമാണ് ഇംഗ്ലണ്ടുകാരെ തകര്‍ത്തുവിട്ടത്.

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 145 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ റൂട്ടിന്റെ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റൂട്ട് അഞ്ച് വിക്കറ്റെടുത്തത്. ജാക്ക് ലീച്ച് നാല് വിക്കറ്റുമായി ഉറച്ച പിന്തുണ നല്‍കി.

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മയും (66) വിരാട് കോഹ്ലിയും (27) മാത്രമാണ് പൊരുതിയത്.

ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 33 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.

53 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. റൂട്ട് 17 റണ്‍സിന് പുറത്തായി.

രണ്ടിന്നിംഗ്സിലുമായി അക്‌സര്‍ പട്ടേല്‍ 11 വിക്കറ്റും അശ്വിന്‍ 7 വിക്കറ്റും വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Not Sure If That’s Good For Test Cricket: Yuvraj Singh After India Beats England By 10 Wickets Inside Two Days Anil Kumble Harbhajan Sing