ന്യൂദല്‍ഹി: രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ തങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. കൊവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതിയെ തടയുക എന്നതല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും സുപ്രീംകോടതി പറഞ്ഞു.
സുപ്രീംകോടതി കൈകാര്യം ചെയ്യേണ്ട ചില ദേശീയ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതില്‍ ഇടപെടാതെ മിണ്ടാതിരിക്കാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. ഹെക്കോടതികളുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൈ കടത്തില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിലവില്‍ 11 ഹൈക്കോടതികളില്‍ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നുണ്ട്. കൊവിഡ് വ്യാപനം സംബന്ധിച്ച് സുപ്രീംകോടതി നേരത്തെ സ്വമേധയാ കേസ് എടുത്തിരുന്നു.
ആശുപത്രികളിലെ ഓക്‌സിജന്‍, കിടക്കകള്‍, ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ എന്നിവയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ രാജ്യത്തെ ആറ് ഹൈക്കോടതികള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ച സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
ഓക്‌സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷന്‍ രീതി എന്നിവയെക്കുറിച്ച് കോടതിയ്ക്കറിയണമെന്നും അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്‌ഡെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക