ശ്രീനഗര്‍: ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി.ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ്‌മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കിയാണ് കോടതി വിധി.
ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
2018 സെപ്റ്റംബറില്‍ കോളജില്‍ സംഘടിപ്പിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷികച്ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു ഭട്ടിനെതിരായ പരാതി.
ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമേ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു.
ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് അടിസ്ഥാന കടമ നിറവേറ്റുന്നതിലെ വീഴ്ചയായി മാത്രമേ കാണാനാകൂയെന്നും കോടതി നിരീക്ഷിച്ചു.
ദേശീയഗാനത്തോടുള്ള ആദരവ് ഇന്ത്യന്‍ ഭരണഘടന പ്രകാരം അടിസ്ഥാന കടമകളിലൊന്നാണ്. എന്നാല്‍ ഈ കടമകള്‍ നിയമത്തിലൂടെ നടപ്പാക്കാനാവില്ല. അത്തരം കടമകള്‍ ലംഘിക്കുന്നത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തതിന് രാജ്യത്ത് നിരവധി പേര്‍ക്കെതിരേ കേസെടുത്തിരുന്നു. തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി 2016 നവംബറില്‍ സുപ്രിം കോടതി ഉത്തരവിട്ടതിനു പിന്നാലെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Not standing for national anthem is not an offence: Jammu and Kashmir HC