മാഡ്രിഡ്: ഫുട്‌ബോളിലെ ഏറ്റവും വലിയ ബഹുമതിയായ ബാലന്‍ ദി ഓര്‍ ഈ വര്‍ഷം തനിക്ക് ലഭിക്കാത്തതില്‍ അത്ഭുതമില്ലെന്ന് അര്‍ജന്റീനന് ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി. അഞ്ചു തവണ ബാലന്‍ ദി ഓര്‍ ലഭിച്ച മെസ്സി ഈ വര്‍ഷം പട്ടികയില്‍ അഞ്ചാമതായിരുന്നു.
ബാലന്‍ ദി ഓര്‍ മഹത്തായ പുരസ്‌കാരമാണെന്ന് പറഞ്ഞ മെസ്സി ഈ വര്‍ഷം പുരസ്‌കാരം തനിക്ക് ലഭിക്കില്ലെന്ന് അറിയാമായിരുന്നുവെന്നും പറഞ്ഞു.
Also Read അഭയാര്‍ത്ഥിത്വത്തിന്റെ ദുരിത കാലത്ത് നിന്ന് ലോക ഹൃദയത്തിലേക്കുള്ള മോഡ്രിച്ചിന്റെ യാത്ര
ആത്മാര്‍തമായി പറയുകയാണെങ്കില്‍, വലിയ ഒരു പുരസ്‌കാരമാണെങ്കില്‍ കൂടി ഞാനതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ഈ സീസണില്‍ എനിക്കത് ലഭിക്കില്ലെന്ന് അറിയാമായിരുന്നു, അതിനാല്‍ എനിക്കതില്‍ അത്ഭുതമൊന്നുമില്ല മെസ്സി പറഞ്ഞതായി മാര്‍കാ.കോം റിപ്പോര്‍ട്ടു ചെയ്യുന്നു.
താനിപ്പോള്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും മെസ്സി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എനിക്ക് കുട്ടികളുണ്ടായതു മുതല്‍ എനിക്ക് കുടുംബമാണ് ഒന്നാമത്. അതാണ് ഏറ്റവും പ്രധാനം. തീര്‍ച്ചയായും ഞാന്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ അതിനു വേണ്ടി ജീവിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാത്തനും മുകളില്‍ കുടുംബമാണ് മെസ്സി പറഞ്ഞു.
Also Read ലൂക്കാ മോഡ്രിച്ച് ബാലന്‍ ഡി ഓറിന് അര്‍ഹനോ?
ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡും യുവേഫ യൂറോപ്യന്‍ പ്ലെയര്‍ അവാര്‍ഡിനും പിന്നാലെ മെസി-റോണോ യുഗത്തിന് അന്ത്യം കുറിച്ച് ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ നേടിയത് ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് ആയിരുന്നു.