[] മലയാള സിനിമയില്‍ മേക് ഓവറിന്റെ കാലമാണിത്. നാടന്‍ സുന്ദരിമാരെല്ലാം ഗ്ലാമര്‍ വേഷത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
എന്നാല്‍ തനിക്കീ മേക് ഓവറിലൊന്നും താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് സനുഷ.
“മേക് ഓവര്‍ ട്രെന്‍ഡിന് എതിരൊന്നുമല്ല ഞാന്‍. പക്ഷേ ഇപ്പോള്‍ എന്റെ അപ്പിയറന്‍സില്‍ നിന്ന് മാറി ഗ്ലാമര്‍ ആവാന്‍ എനിക്ക് താല്‍പ്പര്യമില്ല.
എന്നെ എല്ലാവരും സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് അള്‍ട്രാ ഗ്ലാമര്‍ ആയി അവരെ ഞെട്ടിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ” സനുഷ പറയുന്നു.
പ്രേഷകര്‍ക്ക് തന്നോടുള്ള സ്നേഹത്തെ ഇല്ലാതാക്കാനും തന്റെ ഇമേജ് ഇല്ലാതാക്കാനും താല്‍പ്പര്യമില്ലെന്നും സനുഷ പറയുന്നു.
അടുത്തിടെ ചെയ്ത ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ക്ക് ശേഷം പഠനത്തില്‍ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് സനുഷയിപ്പോള്. സിനിമ പാഷനാണെങ്കിലും കയ്യില്‍ വരുന്ന എല്ലാ ചിത്രങ്ങളും സ്വീകരിച്ച് പരീക്ഷണം നടത്താനും സനുഷക്ക് താല്‍പ്പര്യമില്ല.
അഭിനയിച്ച് ഫലിപ്പിക്കാന്‍ തക്കതായ മികച്ച കഥാപാത്രങ്ങള്‍ വന്നാല്‍ താന്‍ സ്വീകരിക്കുമെന്നും ഇപ്പോള്‍ പഠനത്തില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും സനുഷ പറയുന്നു.
സനുഷക്ക് പിന്നാലെ കുഞ്ഞനിയന് സനൂപ് സന്തോഷും സിനിമയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഫിലിപ്സ് ആന്‍ഡ് മങ്കി പെന്നില്‍ മികച്ച പ്രകടനമായിരുന്നു സനൂപിന്റേത്.
അനുജനെക്കുറിച്ച പറയാന്‍ സനൂഷക്ക് ആയിരം നാവാണ്. ” അവന് എന്നെക്കാള്‍ ഒമ്പത് വയസ് താഴെയാണെങ്കിലും എന്നെക്കാള്‍ മുതിര്ന്നതാണെന്നാണ് അവന്റെ വിചാരം. അവനാണെന്റെ മികച്ച വിമര്ശകന്. “- സനുഷ പറയുന്നു.
ബാലതാരമായി സിനിയില്‍ പ്രവേശിച്ച സനുഷ തമിഴിലും തെലുങ്കിലുമായി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും തന്നെ എല്ലാവരും കുട്ടിയെപ്പോലെ കാണുന്നതില്‍ താനേറെ സന്തുഷ്ടയാണെന്നും സനുഷ കൂട്ടിച്ചേര്‍ത്തു.