| Friday, 10th December 2021, 11:33 pm

'നായകന് മാത്രമല്ല, നായികയ്ക്കും സുപ്പര്‍ സ്റ്റാറാവാം', നയന്‍താര നായികയായ 6 സ്ത്രീകേന്ദ്രീകൃത സിനിമകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമയിലെ പുതിയ കാലത്തെ സൂപ്പര്‍സ്റ്റാറായ നായിക ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു നയന്‍താര. സിനിമയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ താരം അറുപതിലധികം സിനിമകളില്‍ നിര്‍ണായക വേഷത്തിലാണ് എത്തിയത്.

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക നായകന്മാര്‍ക്കൊപ്പവും നയന്‍താര അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നായിക കേന്ദ്രീകൃതമായ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നായകന്മരെ കേന്ദ്രീകരിച്ച് നടക്കുന്ന സിനിമ ബിസിനസിനെ വെല്ലുവിളിച്ചു കൊണ്ട് നായികകേന്ദ്രീകൃതമായി നയന്‍താര അഭിനയിച്ച സിനിമകള്‍ മികച്ച വിജയമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

നയന്‍താരയെ പ്രധാനകഥാപാത്രമാക്കി എത്തി മികച്ച അഭിപ്രായവും വിജയവും നേടിയ ആറ് സിനിമകളെ പരിചയപ്പെടാം.

മായ

അശ്വിന്‍ ശരവണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2015-ല്‍ പുറത്തിറങ്ങിയ മായ നയന്‍താരയുടെ അമ്പതാം ചിത്രമായിരുന്നു. ആ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു മായ. തമിഴ് സിനിമയിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.

അനാമിക

ബോളിവുഡ് ചിത്രം കഹാനിയുടെ തമിഴ് റീമേക്കാണ് അനാമിക. കാണാതായ ഭര്‍ത്താവിനെ അന്വേഷിക്കുന്ന  ഭാര്യയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയമായി മാറി.

കോലമാവ് കോകില

2018-ലെ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത കോമഡി ക്രൈം ഫിലിമാണ് കോലമാവ് കോകില. പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി മയക്കുമരുന്ന് റാക്കറ്റില്‍ ഏര്‍പ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ആ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ചിത്രം.

അരം

സ്ത്രീ കേന്ദ്രീകൃതമായ പ്രമേയത്തില്‍ വരുന്ന നയന്‍താരയുടെ മറ്റൊരു ചിത്രമാണ് അരം. ഗോപി നൈനാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയന്‍താര എത്തിയത്.

ഡോറ

ഒരു കാറിനെ ചുറ്റിപ്പറ്റി കഥ പറഞ്ഞ കോമഡി ഹൊറര്‍ ചിത്രമാണ് ഡോറ. ദോസ് രാമസ്വാമിയാണ് ചിത്രം സംവിധാനം ചെയ്തത്. തമ്പി രാമയ്യ, ഹരിഷ് ഉത്തമന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നെട്രിക്കണ്‍

മിലിന്ദ് റാവു സംവിധാനം ചെയ്ത നെട്രിക്കണ്‍ എന്ന സിനിമയില്‍ കാഴ്ച ശക്തി ഇല്ലാത്ത ഒരാളായിട്ടായിരുന്നു നയന്‍താര എത്തിയത്. നയന്‍താരയും അജ്മലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ ആണ് റിലീസ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Not only the hero, the heroine can also be a superstar’, 6 female-centric films starring Nayanthara

Latest Stories

We use cookies to give you the best possible experience. Learn more