| Thursday, 29th August 2019, 11:07 am

കശ്മീര്‍: രാഹുല്‍ഗാന്ധി മാത്രമല്ല, പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയ്ക്കയച്ച കത്തില്‍ രണ്ട് ബി.ജെ.പി നേതാക്കളുടെയും പേരുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പാക് മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി ഐക്യരാഷ്ട്ര സഭയ്ക്കയച്ച കത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും യു.പി ബി.ജെ.പി എം.എല്‍.എ വിക്രം സൈനിയും നടത്തിയ പരാമര്‍ശങ്ങള്‍.

‘ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് ആസ് എ വെപണ്‍ ഓഫ് വാര്‍’ എന്ന തലക്കെട്ടിലാണ് രണ്ട് പേരുടെയും പരാമര്‍ശങ്ങളുള്ളത്. ബി.ജെ.പിയുടെ മുസ്‌ലിം പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദിക്കാമെന്നും കശ്മീരിലെ ‘വെളുത്ത’ പെണ്‍കുട്ടികളെ ഇനി വിവാഹം ചെയ്യമെന്നായിരുന്നു സൈനിയുടെ പരാമര്‍ശം. ഇതിന്റെ വീഡിയോ കത്തില്‍ പാകിസ്താന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതോടെ ഇപ്പോള്‍ കശ്മീരിലേക്കുള്ള റൂട്ടം ശരിയായെന്നും ഇനി കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമെല്ലോ എന്നായിരുന്നു ഖട്ടര്‍ പറഞ്ഞിരുന്നത്. ‘ബേട്ടി ബച്ചാവോ ബോട്ടി പഠാവോ’ പ്രചരണ പരിപാടിക്കിടെയായിരുന്നു ഖട്ടാറിന്റെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ കുറിച്ചും കത്തില്‍ പാകിസ്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ അഭ്യന്തര പ്രശ്‌നമാണെന്നും പാകിസ്താനോ മറ്റു രാജ്യങ്ങള്‍ക്കോ ഇടപെടാന്‍ അവകാശമില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more