| Saturday, 25th April 2020, 11:15 am

'ഈ ഒരു ഘട്ടത്തില്‍ ഇത്തരമൊരു കാര്യം അനാവശ്യമാണ്'; കേന്ദ്രത്തിനെതിരെ മന്‍മോഹന്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2021 ജൂലൈ വരെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിയറന്‍സ് അലവന്‍സ് (ഡിഎ), ഡിയര്‍നെസ് റിലീഫ് (ഡിആര്‍) എന്നിവയില്‍ വര്‍ദ്ധനവ് നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത്തരമൊരു ഘട്ടത്തില്‍ ഇത്തരം പ്രവൃത്തി ആവശ്യമില്ലാത്ത നടപടിയാണെന്നാണ് മന്‍മോഹന്‍സിംഗ് പറഞ്ഞത്.

”ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരേയും സായുധ സേനാംഗങ്ങളേയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു,” സിംഗ് പറഞ്ഞു.

2021 ജൂലൈ വരെ 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഡി.ആര്‍ വര്‍ദ്ധനവ് മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. വര്‍ദ്ധനവ് തടഞ്ഞുവയ്ക്കുമ്പോള്‍ നിലവിലെ നിരക്കില്‍ ഡി.എയും ഡി.ആറും നല്‍കുന്നത് തുടരും. നടപ്പു സാമ്പത്തിക വര്‍ഷത്തിലും 2021-22 വര്‍ഷത്തിലും 37,530 കോടി രൂപയും ഈ തവണകള്‍ മരവിപ്പിക്കുന്നതിലൂടെ മിച്ചം ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

കേന്ദ്ര തീരുമാനത്തിനെതിരെ നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more