കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലില്‍ ഏറെ ആരാധകരുള്ള പരിപാടിയാണ് കോമഡി ഉത്സവം. ചാനലുകളിലെ കോമഡി പരിപാടികളില്‍ വലിയ മാറ്റം കൊണ്ടുവരാനും നിരവധി പുതിയ കലാകാരന്മാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ഈ പരിപാടിയിലൂടെ സാധിച്ചിരുന്നു.
ഇപ്പോഴിതാ കോമഡി ഉത്സവത്തിന്റെ മൂന്നാം സീസണ്‍ ആരംഭിക്കുകയാണ്. എന്നാല്‍ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന മിഥുന്‍ രമേഷ് പരിപാടിയില്‍ നിന്ന് മാറിയിരിക്കുകയാണ്.
നടി രചന നാരായണന്‍ കുട്ടിയാണ് കോമഡി ഉത്സവത്തിന്റെ പുതിയ അവതാരക. ആദ്യ സീസണുകളില്‍ പ്രധാന വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന ടിനി ടോമും പരിപാടിയില്‍ ഇല്ല.
കലാഭവന്‍ പ്രജോദും ഷാജു ശ്രീധരനും ഗിന്നസ് പക്രുവുമാണ് പുതിയ സീസണിലെ വിധി കര്‍ത്താക്കള്‍. അതേസമയം മഴവില്‍ മനോരമ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സൂപ്പര്‍ ഫോറില്‍ സീനിയര്‍ വിഭാഗത്തിന്റെ ഫൈനലില്‍ അവതാരകനായി എത്തുന്നത് മിഥുന്‍ രമേശ് ആണ്.
കോമഡി ഉത്സവത്തിന്റെ പുതിയ അവതാരകയായി എത്തുന്ന രചന നാരായണന്‍ കുട്ടി 2001ല്‍ തീര്‍ഥാടനം എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും രചന അഭിനയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Not Mithun Ramesh, Actress Rachana Narayanankutty become new anchor for flowers comedy utsavam