Advertisement
national news
സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 30, 11:24 am
Wednesday, 30th March 2022, 4:54 pm

ന്യൂദല്‍ഹി: സ്വകാര്യത പ്രശ്നം കണക്കിലെടുത്ത് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇലക്ട്രോണിക്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ലോക് സഭയിലെ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവുമാണെന്നും അതിന്റെ എല്ലാ മുന്‍കരുതലുകളും ഉറപ്പാക്കാന്‍, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) നിയമങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു.

ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കാന്‍ നിയമങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്, ഡി.എം.കെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

ഇന്റര്‍നെറ്റും സാങ്കേതികവിദ്യയും ആളുകളെ ശാക്തീകരിക്കുകയും അവരുടെ ജീവിതത്തെയും ഭരണത്തെയും മാറ്റിമറിക്കുകയും ചെയ്ത് ന്മയുടെ വേദിയായി മാറുകയാണ്. എന്നാല്‍ ക്രമിനലിറ്റിയുടെയും ഫേക്ക് ന്യൂസിന്റെയുമൊക്കെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, സുരക്ഷിതത്വത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ പുതിയ ഐ.ടി നിയമങ്ങളിലെ വ്യവസ്ഥകള്‍ ഫലപ്രദമാണെന്ന് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ അഭിപ്രായം പറയുന്നതെന്ന കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയുടെ ചോദ്യത്തിന്, സ്വകാര്യതയുടെയും സുരക്ഷയുടെയും വിശ്വാസത്തിന്റെയും താല്‍പ്പര്യം സമതുലിതമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Content Highlights: Not Making Social Media Users’ Verification Mandatory: Centre