| Thursday, 4th November 2021, 7:41 am

സര്‍ക്കാരിന്റെ പണം മുന്‍പ് ചെലവിട്ടത് കബ്‌റിസ്ഥാന് വേണ്ടിയായിരുന്നു; ഇനി ക്ഷേത്രങ്ങള്‍ക്കുവേണ്ടി മാത്രം; മതം പറഞ്ഞ് വോട്ടുപിടിക്കാന്‍ യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പി സര്‍ക്കാര്‍ പൊതുപണം ഉപയോഗിക്കുന്നത് ക്ഷേത്രങ്ങളുടെ നവീകരണത്തിനെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സര്‍ക്കാരിന് മുന്‍പ് ഉണ്ടായിരുന്ന സര്‍ക്കാര്‍ പൊതുപണം ഉഫയോഗിച്ചത് കബ്‌റിസ്ഥാന് വേണ്ടിയാണെന്നും ആദിത്യനാഥ് ആരോപിച്ചു.

”നേരത്തെ സംസ്ഥാനത്തിന്റെ പണം കബ്‌റിസ്ഥാന് വേണ്ടിയുള്ള ഭൂമിക്കായി ചെലവഴിച്ചിരുന്നു. ഇന്ന് ക്ഷേത്രങ്ങളുടെ നവീകരണത്തിന് ചെലവഴുക്കുന്നു,” എന്നാണ് ആദിത്യനാഥ് പറഞ്ഞത്.

അയോധ്യയില്‍ ഗംഭീരമായ ഒരു രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നടന്നുവരികയാണെന്നും ഉത്തര്‍പ്രദേശിലെ 500 ക്ഷേത്രങ്ങളുടെയും മറ്റ് ആരാധനാലയങ്ങളുടെയും നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ മറ്റ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

ഇതില്‍ 300ലധികം സ്ഥലങ്ങളില്‍ പണി പൂര്‍ത്തിയായതായും ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവൃത്തി അടുത്ത രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ആദിത്യനാഥ് പറഞ്ഞു.

” ഇതാണ് ചിന്തയിലെ വ്യത്യാസം. കബ്‌റിസ്ഥാനുമായി പ്രണയത്തിലായവര്‍ അവിടെ പൊതു പണം ചെലവഴിച്ചു. മതവും സംസ്‌കാരവും ഇഷ്ടപ്പെടുന്നവര്‍ അവര്‍ക്കായി പണം ചെലവഴിക്കുന്നു,” ആദിത്യനാഥ് പറഞ്ഞു.

ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതും 2023 ഓടെ അത് പൂര്‍ത്തികരിക്കുന്നതും തടയാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Content Highlights: Not “Kabristan”, BJP Using Public Money For Temples: Yogi Adityanath

We use cookies to give you the best possible experience. Learn more