ന്യൂദല്‍ഹി: ഉന്നാവോ, ഹൈദരാബാദ് തുടങ്ങി രാ്ജ്യത്ത് വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. ലോകത്തിലെ ലൈംഗികാതിക്രമണത്തിന്റെ കേന്ദ്രമായി ഇന്ത്യമാറിയെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
”പുറം രാജ്യത്തുള്ളവര്‍ ചോദിക്കുന്നു എന്തുകൊണ്ടാണ് ഇന്ത്യയിലെ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലാത്തത്. ഉത്തര്‍പ്രദേശിലെ ലൈംഗികാതിക്രമക്കേസില്‍ നിയമസഭാംഗം തന്നെ പ്രതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വാക്കു പോലും അതിനെ സംബന്ധിച്ച് സംസാരിച്ചിട്ടില്ല. ലോകത്തിലെ തന്നെ ലൈംഗികാതിക്രമണത്തിന്റെ കേന്ദ്രമായി ഇന്ത്യമാറിയിരിക്കുന്നു”- രാഹുല്‍ ഗാന്ധി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ രാഹുല്‍ ഗാന്ധി മാത്രമല്ല, പ്രധാന മന്ത്രി നരേന്ദ്ര മോദിയും പല സന്ദര്‍ഭങ്ങളിലായി ഇന്ത്യയെ റേപ് കാപിറ്റല്‍ എന്നു വിശേഷിപ്പിച്ചതിനുള്ള തെളിവുകള്‍ പുറത്തു വന്നിരിക്കുകയാണ്.
നരേന്ദ്ര മോദിയുടെ റേപ് കാപിറ്റല്‍ പരാമര്‍ശങ്ങളെ ചേര്‍ത്ത് ട്വീറ്റ് ചെയ്തിരിക്കുകയാണ് ഒരു ഉപയോക്താവ്.
രാഹുല്‍ ഗാന്ധിയുടെ റേപ് കാപിറ്റല്‍ പരാമര്‍ശനത്തിന് കടുത്ത വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം പുറത്തുവന്ന് മണിക്കൂറുക്ള്‍ക്കു ശേഷമാണ് ദല്‍ഹിയിലെ ബി.ജെ.പി അധ്യക്ഷന്‍ മനോജ് തീവാരി രാഹുലിനെ മാനസികമായി അസ്വസ്ഥതയുള്ളയാള്‍ എന്ന് വിശേഷിപ്പിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘രാഹുല്‍ഗാന്ധിക്ക് ഒരിക്കലും ഒരു അഭിമാന രാജ്യമാക്കി ഇന്ത്യയെ മാറ്റാനോ കാണാനോ കഴിയില്ല. കാലം വീണ്ടും അദ്ദേഹത്തിന്റെ പരാമര്‍ശത്തിലൂടെ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് അദ്ദേഹമെന്ന് വ്യക്തമാക്കി തന്നില്ലേ. പ്രധാനമന്ത്രിയോട് മോശമായി പെരുമാറിയതിന് രാഹുല്‍ അദ്ദേഹത്തോട് മാപ്പു ചോദിക്കണം’- തീവാരി എ.എന്‍.ഐയോട് പറഞ്ഞു.