ലോകബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് യൂനുസ്
Big Buy
ലോകബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് യൂനുസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd March 2012, 10:00 am

ധാക്ക: ലോകബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് നൊബേല്‍ സമ്മാന ജേതാവും ഗ്രാമീണ്‍ ബാങ്കിന്റെ മുന്‍ അധ്യക്ഷനുമായ മുഹമ്മദ് യൂനുസ്. പാവപ്പെട്ടവര്‍ക്കു ഗുണം കിട്ടുന്ന രീതിയില്‍ സാമൂഹിക പദ്ധതികളുമായി മുന്നോട്ടു പോകാനാണ് ഇഷ്ടപ്പെടുന്നതെന്നു യൂനുസ് പറഞ്ഞു. ലോകബാങ്കിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മുഹമ്മദ് യൂനുസിനെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് നിര്‍ദേശിച്ചത്.

ലോകബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിച്ചതിന് അദ്ദേഹം ശൈഖ് ഹസീനയ്ക്ക് നന്ദി പറഞ്ഞു. തന്റേതായ മാര്‍ഗത്തിലൂടെ മുന്നോട്ടുപോകാനാണ് ഇഷ്ടപ്പെടുന്നതെന്നും പ്രധാനമെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനാണു താത്പര്യമെന്നും യൂനുസ് വ്യക്തമാക്കി.

മുമ്പ് യൂനുസിനെ ഗ്രാമീണ്‍ ബാങ്ക് അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കിയ ശൈഖ് ഹസീന അദ്ദേഹവുമായി സ്വരച്ചേര്‍ച്ചിയലല്ലായിരുന്നു. അതിനിടെയാണ് ആഴ്ചകള്‍ക്ക് മുമ്പ് ശൈഖ് ഹസീന യൂനുസിനെ ലോകബാങ്കിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് നിര്‍ദേശിച്ചത്.

എന്നാല്‍, ലോകബാങ്ക് അധ്യക്ഷ പദവി തള്ളിയതില്‍ അത്ഭുതമില്ല. ലോകബാങ്കിന്റെ നിശിത വിമര്‍ശകനായ മുഹമ്മദ് യൂനുസ്, ബാങ്ക് അധ്യക്ഷ സ്ഥാനം അമേരിക്ക കൈയടക്കി വെച്ചിരിക്കുന്നതിനെ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്.

മുഹമ്മദ് യൂനുസിനെ ലോകബാങ്ക് അധ്യക്ഷനാക്കണം: ബംഗ്ലാദേശ് പ്രധാനമന്ത്രി

Malayalam news

Kerala news in English